video
play-sharp-fill

മ​ര​ണ​കാ​ര​ണം ത​ല​ക്കേ​റ്റ ക്ഷ​തം ; കോടാലി കൊണ്ടുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടു ; കോട്ടയം തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം

മ​ര​ണ​കാ​ര​ണം ത​ല​ക്കേ​റ്റ ക്ഷ​തം ; കോടാലി കൊണ്ടുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടു ; കോട്ടയം തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം

Spread the love

കോട്ടയം : തിരുവാതുക്കലിലെ ദമ്പതികളുടെ മരണം തലയ്‌ക്കേറ്റ ആഘാതത്തെ തുടർന്നെന്ന് റിപ്പോർട്ട്. പ്രാഥമികമായി പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോടാലി കൊണ്ടുള്ള ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്.

വളരെ മൂർച്ചയേറിയ ആയുധം കൊണ്ടാണ് ആക്രമണം നടത്തിയിട്ടുള്ളത്. തലയ്ക്കു പുറമെ വിജയകുമാറിനും നെഞ്ചത്തും ക്ഷതമേറ്റിട്ടുണ്ട്. വിജയകുമാറിന്റെയും ഭാര്യ മീരയുടെയും മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലേക്കു മാറ്റി. വിദേശത്തുള്ള മകൾ നാട്ടിലെത്തിയ ശേഷം മാത്രമേ സംസ്കാര ചടങ്ങുകള്‍ നടക്കുകയുള്ളൂ.‌

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും ഭാര്യ മീരയെയും ഇന്നു രാവിലെയാണ് തിരുവാതുക്കലിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മകൻ അസ്വാഭാവിക രീതിയിൽ മരിച്ച വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങൾക്കുള്ളിലാണ് വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ടത്. 8 വർഷം മുൻപ് മകൻ കൊല്ലപ്പെട്ട വിഷയത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ, വിധി വന്ന് 2 മാസങ്ങത്തിനുള്ളിൽ കുടുംബം കൊല്ലപ്പെട്ടത് ദുരൂഹത വർധിപ്പിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകം നടത്തിയ പ്രതി വീട്ടിനുള്ളിൽ പ്രവേശിച്ചത് പിന്നിലെ വാതിൽ ‍‌സ്ക്രൂഡ്രൈവർ കൊണ്ട് തുറന്നാണെന്നു പൊലീസ് കണ്ടെത്തി. ആദ്യം വിജയകുമാറിനെയാണ് കോടാലി ഉപയോഗിച്ച് പ്രതി വെട്ടിയത്. വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മീരയെ പിന്നാലെ കൊലപ്പെടുത്തി. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. വിജയകുമാറിന്റെ മൃതദേഹം വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്.

ദമ്പതികളെ ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച കോടാലി വീട്ടിൽനിന്നു കണ്ടെത്തിയിരുന്നു. കോട്ടയം എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണശ്രമം നടന്നിട്ടില്ലെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ട രണ്ടു പേരുടെയും ശരീരത്തിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളിൽ അലമാരയോ ഷെൽഫുകളോ ഒന്നും കുത്തി തുറന്നിട്ടില്ല.