
നികുതി ചട്ടങ്ങൾ ലംഘിച്ചു, അന്തർസംസ്ഥാന ടൂറിസ്റ്റ് ബസ് പിടികൂടി; ബംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് സർവീസ് നടത്തുന്ന ബസ്സാണ് കസ്റ്റഡിയിലെടുത്തത്: 3.01 ലക്ഷം രൂപ പിഴ ഈടാക്കി
കോട്ടയം: മോട്ടോർ വാഹന വകുപ്പ് നികുതി ചട്ടങ്ങൾ ലംഘിച്ച അന്തർസംസ്ഥാന ടൂറിസ്റ്റ് ബസ് പിടികൂടി. ബംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് സർവീസ് നടത്തുന്ന ബസ്സാണ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധ സർവീസിന് 3.01 ലക്ഷം രൂപ പിഴ ഈടാക്കി.
കോട്ടയം എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബസ് പിടിയിലായത്. തമിഴ്‌നാട്ടിൽ രജിസ്‌ട്രേഷൻ നടത്തിയ ഈ ബസ് ഓരോ ദിവസവും കേരളത്തിലേക്ക് യാത്ര നടത്തിയിരുന്നുവെന്ന് കണ്ടെത്തി. നിയമപ്രകാരം, ഈ രീതിയിലുള്ള സർവീസിനായി മൂന്ന് മാസത്തെ നികുതി മുൻകൂട്ടി അടയ്ക്കണം. എന്നാൽ ഇത് പാലിക്കാതെ ബസ് നിരന്തരം യാത്ര തുടരുകയായിരുന്നു.
മോട്ടോർ വാഹന വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ബസിനെ കുറിച്ച് നിരീക്ഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബസ് പിന്നീട് പിടികൂടിയത്. ആർ.ടി.ഒ സി. ശ്യാമിന്റെ നേതൃത്വത്തിൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീശൻ, ഡ്രൈവർ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
