video
play-sharp-fill

നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന് സമീപമുണ്ടായ ആക്രമണം നാട്ടുകാരെ ഭീതിയിലാഴ്ത്തി; സ്റ്റീൽ കത്തി ഉപയോ​ഗിച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ലഹരിക്കടിമയെന്ന് സൂചന; അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല; സഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുവെന്ന് പൊലീസ്

Spread the love

കോട്ടയം: ഇന്നലെ വൈകുന്നേരം നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന് സമീപം നടന്ന ആക്രമണം നാട്ടുകാരെയും വ്യാപാരികളേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അക്രമാസക്തനായ പ്രതി പൊലീസ് വിലങ്ങ് ഉപയോ​ഗിച്ച് സ്വന്തം ശരീരത്തിലും മുറിവുകളുണ്ടാക്കി. ഇയാൾ ലഹരിക്കടിമയാണോയെന്ന് സംശയമുണ്ട്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് റെയിൽവേ മേൽപ്പാലത്തിന് സമീപം യുവാവിനെ സ്റ്റീൽ കത്തി പോലുള്ള ആയുധം ഉപയോ​ഗിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നത്. ആക്രമണം നടത്തിയ ആലുവ സ്വദേശിയായ ജോബി (50)യെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്. കേസിൽ വിശദമായ അന്വേഷണം നടക്കുന്നതായി കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ പറഞ്ഞു.

ആക്രമണത്തിന് ഇരയായ യുവാവിന്റെ മുഖത്തും ശരീരത്തിന്റെ പിൻഭാഗത്തും കുത്തേറ്റിട്ടുണ്ട്. അംബേദ്കർ കോളനിയിലെ ഹരിദാസ്(31) എന്നയാൾക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group