
യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ചു ; കേസിൽ പ്രതിക്ക് 16വർഷം കഠിനതടവും 35000രൂപ പിഴയും
കൊട്ടാരക്കര: യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16വർഷം കഠിനതടവും 35000രൂപ പിഴയും. വിലയന്തൂർ പിണറ്റിൻമുകൾ വിജയസദനം വീട്ടിൽ വിനോദി (46)നെയാണ് കൊട്ടാരക്കര അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ജു മീര ബിർള ശിക്ഷിച്ചത്.
പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. 2023 ഒക്ടോബർ നാലിനാണ് കേസിനാസ്‌പദമായ സംഭവം.
കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ നൗഷാദ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടർ വി എസ് പ്രശാന്ത് അന്വേഷണം നടത്തി ചാർജ് ഷീറ്റ് സമർപ്പിച്ചതാണ്. പ്രോസിക്യൂഷനുവേണ്ടി ഷുഗു സി തോമസ് കോടതിയിൽ ഹാജരായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0