സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ(എസ് എസ് സി) പരീക്ഷയിൽ ഇനി അടിമുടി മാറ്റം:ഇനി കളി മാറും

Spread the love

സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) പരീക്ഷാ രീതികളില്‍ മാറ്റം വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്.ഇനി വരാനിരിക്കുന്ന എല്ലാ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്കും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന്‍ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.മെയ്‌ മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്.

video
play-sharp-fill

വരാനിരിക്കുന്ന പരീക്ഷകളില്‍ ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന്‍ നടപ്പിലാക്കാൻ കമ്മീഷൻ തീരുമാനിച്ചെന്ന് നോട്ടീസില്‍ പറയുന്നു.ഓണ്‍ലൈൻ രജിസ്ട്രേഷൻ സമയത്ത്, അപേക്ഷാ ഫോം,പൂരിപ്പിക്കുമ്പോൾ പരീക്ഷാ കേന്ദ്രത്തില്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി എസ്‌എസ്‌സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികള്‍ക്ക് ആധാർ ഉപയോഗിച്ച്‌ ഐഡന്റിറ്റി വെരിഫിക്കേഷനുള്ള ഓപ്ഷനുണ്ടായിരിക്കും.കബൈൻഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ,കബൈൻഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷ തുടങ്ങി നിരവധി പരീക്ഷകള്‍ എല്ലാ വര്‍ഷവും എസ്‌എസ്‌സി നടത്തുന്നു.

2023 സെപ്റ്റംബർ 12-ന് പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തില്‍, വ്യവസ്ഥകളും യുഐഡിഎഐ പുറപ്പെടുവിച്ച എല്ലാ അനുബന്ധ നിയമങ്ങളും ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെങ്കില്‍, കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം എസ്‌എസ്‌സിക്ക് സ്വമേധയാ ആധാർ ഓതന്റിക്കേഷന്‍ നടത്താന്‍ അനുമതി നൽകിയിരുന്നു.കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഏജൻസികളില്‍ ഒന്നാണ് എസ്‌എസ്‌സി. ബയോമെട്രിക്, ഡെമോഗ്രാഫിക് ഡാറ്റകളുടെ അടിസ്ഥാനത്തില്‍ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന 12 അക്ക നമ്പറാണ് ആധാർ.ആധാർ അടിസ്ഥാനമാക്കിയുള്ള ആധികാരികത ഉറപ്പാക്കുന്നത് പരീക്ഷാ തട്ടിപ്പുകള്‍ ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group