ഷൈനിനെതിരെ നിയമപരമായി മുന്നോട്ടുപോകാൻ തയ്യാറല്ല; സിനിമയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ആവർത്തിക്കരുത്, അതാണ് എനിക്ക് വേണ്ടത്: എന്നാല്‍ അന്വേഷണങ്ങള്‍ വന്നാല്‍ സഹകരിക്കുമെന്ന് നടി വിൻസി

Spread the love

കൊച്ചി: സിനിമ സെറ്റില്‍വച്ച്‌ മോശമായി പെരുമാറിയ സംഭവത്തില്‍ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ നിയമപരമായി മുന്നോട്ടുപോകാൻ തയ്യാറല്ലെന്ന് ആവർത്തിച്ച്‌ നടി വിൻസി അലോഷ്യസ്.

video
play-sharp-fill

എന്നാല്‍ അന്വേഷണങ്ങള്‍ വന്നാല്‍ സഹകരിക്കുമെന്നും നിയമപരമായി മുന്നോട്ടുപോകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും വിൻസി അലോഷ്യസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭീമ ജുവലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിൻസി.

 

‘വരുന്ന അന്വേഷണങ്ങളില്‍ ഞാൻ സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട് നിയമപരമായി മുന്നോട്ടുപോകാൻ താല്‍പര്യമില്ല. സിനിമയില്‍ നിന്ന് തന്നെ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കും. സിനിമയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ആവർത്തിക്കരുത്. അതാണ് എനിക്ക് വേണ്ടത്’- വിൻസി പറഞ്ഞു. വിഷയത്തില്‍ മാലാ പാർവ്വതി നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും വിൻസി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സൂത്രവാക്യം സിനിമയുടെ ഐസി കമ്മിറ്റി യോഗത്തില്‍ താൻ പങ്കെടുക്കുമെന്നും അവിടെ വച്ച്‌ ഞാൻ കൊടുത്ത പരാതിയുടെ സത്യസന്ധത അവർ പരിശോധിക്കുമെന്നും വിൻസി പറഞ്ഞു. അതിന് ശേഷം അവർ നടപടി സ്വീകരിക്കുമെന്നേ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ. എനിക്ക് സിനിമയില്‍ ആണ് മാറ്റം വരേണ്ടത്. അതുകൊണ്ട് ഞാൻ ആ നിലപാടില്‍ തുടരുകയാണെന്നും വിൻസി കൂട്ടിച്ചേർത്തു.