തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, ബിസിനസ്സിൽ നഷ്ടം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (21/04/2025) നക്ഷത്രഫലം അറിയാം

Spread the love

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):അനുകൂലമായ അനുഭവങ്ങൾ കാണുന്നു. കാര്യങ്ങൾ ശോഭനമാവും. കുറച്ചു കൂടി പ്രതീക്ഷകൾ വർധിക്കാം. നല്ല രീതിയിലുള്ള പുതിയ കാര്യങ്ങൾ ഉരുത്തിരിഞ്ഞ് വരാം. കിട്ടില്ലെന്ന് കരുതിയ പലതും കിട്ടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം.

video
play-sharp-fill

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യങ്ങള്‍ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. ബിസിനസ്സിൽ നഷ്ടം ഉണ്ടാവാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, മനഃപ്രയാസം, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, യാത്രാവിജയം, സുഹൃദ്സമാഗമം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ശത്രുക്കൾ പരാജയപ്പെടാം. പൊതുവായി അനുകൂലമായ അഭിപ്രായ സമന്വയങ്ങൾ വന്നു ചേരാൻ സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടാം. സർക്കാരിൽനിന്നും മറ്റും അനുകൂല തീരുമാനങ്ങൾ ഉണ്ടാകാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, യാത്രാവിജയം, സുഹൃദ്സമാഗമം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ശത്രുക്കൾ പരാജയപ്പെടാം. തടസ്സപ്പെട്ടിരുന്ന കാര്യങ്ങൾ വിജയിക്കാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. കുടുംബത്തിൽ സ്വസ്ഥത കുറയാം. വേദനാജനകമായ അനുഭവങ്ങൾ ഉണ്ടാകാം. പല കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തുന്നതായി കാണാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാവൈഷമ്യം, മനഃപ്രയാസം, ധനതടസ്സം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. കുടുംബത്തിൽ സ്വസ്ഥത കുറയാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. ആരോഗ്യം മെച്ചപ്പെടാം. ചില സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. പൊതുവേ അഭിപ്രായം നല്ലതാകാം.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹസാധ്യത, വാഗ്വാദം ഇവ കാണുന്നു. കയ്യാങ്കളികൾ ഉണ്ടാകാം. നിയമപ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചേരാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ധനതടസ്സം, ചെലവ്, ശരീരസുഖക്കുറവ്, യാത്രാപരാജയം, മനഃപ്രയാസം, ബിസിനസ്സിൽ നഷ്ടം ഇവ കാണുന്നു.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, നിയമവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. യാത്രകൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. ഉല്ലാസയാത്രകൾക്ക് സാധ്യത. സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങൾ ഉണ്ടാകാം. മേലധികാരിയിൽ നിന്ന് സന്തോഷം കൈവരാം.