video
play-sharp-fill

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിനോദയാത്ര ; വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിനോദയാത്ര ; വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു

Spread the love

വെഞ്ഞാറമൂട്‌: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിനോദയാത്രക്ക് കൊണ്ടുപോയ വയോജന സംഘാംഗം ട്രെയിന്‍ തട്ടി മരിച്ചു. മാണിക്കല്‍ പഞ്ചായത്തില്‍ നിന്നും വിനോദ യാത്രക്ക് പോയ 100 അംഗ സംഘത്തിലെ അംഗമായിരുന്ന ആലിയാട് ഷാജി ഭവനില്‍ മോഹന കുമാരന്‍ നായരാണ്(78) മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 5.30ന് കൊച്ചുവേളിയിൽ വച്ചായിരുന്നു സംഭവം. വേളി ടൂറിസ്റ്റ് വില്ലേജില്‍ പോയ സംഘം കാഴ്ച്ചകൾ കണ്ട് മടങ്ങുന്നതിനിടെ കൊച്ചുവേളിയില്‍ വാഹനം നിര്‍ത്തി ചായ കുടിക്കാനിറങ്ങി. ഈ സമയം മോഹന കുമാരന്‍ റെയില്‍വേ ട്രാക്ക് മുറിച്ച് കടന്ന് എതിര്‍ വശത്തുള്ള കടയിലേക്ക് പോകവെയായിരുന്നു അപകടം.

ഇന്റര്‍ സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ തട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മോഹന കുമാരൻ മരണമടയുകയായിരുന്നു. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്‌ക്കരിച്ചു. ഭാര്യ. അംബുജാക്ഷി അമ്മ. മകന്‍. ഷാജിമോന്‍. മരുമകള്‍.രജനി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group