15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി മൂന്ന് പേർ എക്‌സൈസിന്റെ പിടിയിൽ

Spread the love

കൊല്ലം: 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി മൂന്ന് എക്‌സൈസിന്റെ പിടിയിലായി. ആലപ്പാട് സ്വദേശികളായ ബാബു, ശശി, സുരുകുമാർ എന്നിവരാണ് പിടിയിലായത്.

കൊല്ലം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ് മനോജ് കുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.