
ഷഹബാസ് വധക്കേസ് : കുറ്റാരോപിതരായ കുട്ടികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും
കോഴിക്കോട്: ഷഹബാസ് വധക്കേസില്‍ കോഴിക്കോട് ജുവനൈല്‍ ഹോമില്‍ കഴിയുന്ന കുട്ടികള്‍ രക്ഷിതാക്കള്‍ മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.
കുറ്റാരോപിതരായ 6 കുട്ടികളുടെ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ജാമ്യാപേക്ഷയില്‍ തടസ്സവാദം ഉന്നയിക്കുന്നതിനായി ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍, അഭിഭാഷകരായ കെ പി മുഹമ്മദ് ആരിഫ്, കോടോത്ത് ശ്രീധരന്, യു കെ അബ്ദുല്‍ ജലീല്‍ എന്നിവര്‍ മുഖേന ഹൈക്കോടതിയില്‍ ഹാജരാവുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0