video
play-sharp-fill

ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല ; ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാൻ ; വ്യാജ മരണവാർത്തകളിൽ പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ

ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല ; ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാൻ ; വ്യാജ മരണവാർത്തകളിൽ പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ

Spread the love

തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ മരണവാർത്തകളിൽ പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ. ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ വ്യക്തിയായി താൻ മാറി. ഇനി ഉടനെയൊന്നും താൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്നും കുറിപ്പിൽ ജി വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കശ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രക്കിങ്ങും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ” ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….” എന്ന ശീർഷകത്തോടെ അയച്ച് തന്നത്. ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റിന് കമന്‍റുമായി നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. ‘വേണുച്ചേട്ടന്റെ ഈസ്റ്റർ ഉയർത്തെണീപ്പിന്‌ വീണ്ടും വീണ്ടും ആശംസകള്‍!’ എന്നാണ് എൻ. പ്രശാന്ത് ഐ.എ.എസ് അഭിപ്രായപ്പെട്ടത്. ഈസ്റ്റർ ഉയിർപ്പ് എന്ന കമന്‍റുമായി ശ്രീജിത്ത് പണിക്കരും എത്തി. ആദ്യം ആദ്യം ഞെട്ടി, പിന്നെയാണ് ഷെയർ ചെയ്തതാരാണെന്ന് കണ്ടത് എന്ന് പറഞ്ഞ ആരാധകരുമുണ്ട്.