video
play-sharp-fill

മികച്ച ക്യാമറയുള്ള ബജറ്റ് ഫോണിനായി കാത്തിരിക്കുന്നവർക്ക് മോട്ടോറോളയുടെ സന്തോഷവാർത്ത; ബുധനാഴ്ച മുതൽ വിപണിയിൽ

മികച്ച ക്യാമറയുള്ള ബജറ്റ് ഫോണിനായി കാത്തിരിക്കുന്നവർക്ക് മോട്ടോറോളയുടെ സന്തോഷവാർത്ത; ബുധനാഴ്ച മുതൽ വിപണിയിൽ

Spread the love

മോട്ടറോളയുടെ പുതിയ സ്‍മാർട്ട്‌ ഫോണായ മോട്ടോ എഡ്ജ് -60 സ്റ്റൈലസ് ഇന്ത്യയിൽ പുറത്തിറക്കി. ഈ ഫോണിൽ ഒരു ഇൻ-ബിൽറ്റ് സ്റ്റൈലസ് ലഭിക്കുന്നു.  ബിൽറ്റ്-ഇൻ സ്റ്റൈലസ് ലഭിക്കുന്ന സെഗ്‌മെന്റിലെ ആദ്യത്തെ സ്മാർട്ട്‌ ഫോൺ ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു. കോർണിംഗ് ഗൊറില്ല -3 ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ, MIL-STD-810H ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷൻ, IP68 പൊടി-ജല പ്രതിരോധശേഷിയുള്ള റേറ്റിംഗ് എന്നിവ ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്നു.

പാന്റോൺ ജിബ്രാൾട്ടർ സീ, പാന്റോൺ സർഫ് ദി വെബ് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.  22,999 ആണ് ഈ മോട്ടറോള സ്മാർട്ട്‌ ഫോണിന്റെ വില. ഇത് 8 ജി.ബി റാം + 256 ജിബി സ്റ്റോറേജ് എന്ന ഒരു വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. ഏപ്രിൽ 23 മുതൽ ഫ്ലിപ്‍കാർട്ടിൽ നിന്നും മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഈ ഫോൺ വാങ്ങാം. ആക്സിസ് ബാങ്ക്, ഐഡിഎഫ്‍സി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് പൂർണ്ണ സ്വൈപ്പ് ഇടപാടുകളിൽ 1,000 രൂപ കിഴിവ് ലഭിക്കും. അതേസമയം, ഫോൺ വാങ്ങുന്ന റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 2,000 രൂപ വരെ ക്യാഷ്ബാക്കും ഷോപ്പിംഗ്, ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗ് ഡീലുകൾ ഉൾപ്പെടെ 8,000 രൂപ അധിക ആനുകൂല്യങ്ങളും ലഭിക്കും.

മോട്ടറോള എഡ്ജ് 60 സ്റ്റൈലസിൽ 6.67 ഇഞ്ച് 1.5K (1,220×2,712 പിക്സലുകൾ) 2.5D pOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 3,000nits പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുണ്ട്. അക്വാ ടച്ച് പിന്തുണയുള്ള കോർണിംഗ് ഗൊറില്ല 3 സംരക്ഷണത്തിനൊപ്പം SGS ലോ ബ്ലൂ ലൈറ്റ്, മോഷൻ ബ്ലർ റിഡക്ഷൻ സർട്ടിഫിക്കേഷനുകളും ഇതിലുണ്ട്. 8 ജി.ബി റാമും 256 ജി.ബി സ്റ്റോറേജുമുള്ള സ്നാപ്ഡ്രാഗൺ 7 എസ് ജെൻ 2 ചിപ്‌സെറ്റ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം. ഈ ഫോൺ ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്നു, മോട്ടറോളയുടെ മൈ യുഎക്സ് ഇന്റർഫേസ് ഇതിൽ നൽകിയിരിക്കുന്നു. കമ്പനി രണ്ട് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിങ്ങൾക്ക് ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുണ്ടെങ്കിൽ, ഈ ഫോൺ മികച്ച ഒരു ഓപ്‍ഷൻ ആയിരിക്കും. സോണി LYT-700C സെൻസറുള്ള 50MP പ്രൈമറി ക്യാമറയും OIS-നെ പിന്തുണയ്ക്കുന്നതുമാണ് ഇതിന്. ഇതോടൊപ്പം 13 എംപി അൾട്രാ വൈഡ്, മാക്രോ ക്യാമറയും നൽകിയിട്ടുണ്ട്. സെൽഫികൾക്കായി 32 എംപി മുൻ ക്യാമറയുണ്ട്. ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന 5000mAh ബാറ്ററിയാണ് ഈ ഫോണിൽ ഉള്ളത് . ഇതോടൊപ്പം, 68W ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. അതിനാൽ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ കൂടുതൽ സമയം എടുക്കില്ല. വെള്ളത്തിനും പൊടിക്കും എതിരായ സംരക്ഷണത്തിന് IP68 റേറ്റിംഗ്,   സ്റ്റീരിയോ സ്പീക്കറുകളുള്ള ഡോൾബി അറ്റ്‌മോസ് , ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ബ്ലൂടൂത്ത് 5.4, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പിന്തുണ തുടങ്ങി ഈ ഫോണിൽ മറ്റ് നിരവധി സവിശേഷതകൾ ലഭിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group