‘ചികിത്സ’ എന്ന വ്യാജേന നിര്‍ബന്ധിച്ച് വിവസ്ത്രയാക്കി ; മര്‍മ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം ; ഉടമ അറസ്റ്റിൽ

Spread the love

തൃശൂര്‍: കൊടകരയില്‍ മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഉടമ പിടിയില്‍. വല്ലപ്പാടിയിലുള്ള ആര്‍ട്ട് ഓഫ് മര്‍മ്മ എന്ന സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഉടമ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍(47) ആണ് പിടിയിലായത്.

video
play-sharp-fill

15.04.2025-ന് ഉച്ചയ്ക്ക് 12.30 മണിയോടെ തൃക്കൂര്‍ സ്വദേശിയായ യുവതി വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായി ആര്‍ട്ട് ഓഫ് മര്‍മ്മ സ്ഥാപനത്തില്‍ എത്തി. ഉഴിച്ചിലിനായി വനിതാ ജീവനക്കാര്‍ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി പ്രതി ‘ചികിത്സ’ എന്ന വ്യാജേന യുവതിയെ നിര്‍ബന്ധിച്ച് വിവസ്ത്രയാക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.

കൊടകര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി കെ ദാസ് , സബ്ബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ഇഎ, എഎസ്‌ഐമാരായ ജ്യോതി ലക്ഷ്മി, ബേബി, ഗോകുലന്‍, ആഷ്‌ലിന്‍ ജോണ്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group