video
play-sharp-fill

പ്രായമാകുന്തോറും സ്ത്രീകൾ ബൈസെക്ഷ്വലായി മാറാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്

പ്രായമാകുന്തോറും സ്ത്രീകൾ ബൈസെക്ഷ്വലായി മാറാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്

Spread the love

സ്ത്രീകള്‍ പ്രായം കൂടുന്തോറും ബൈസെക്ഷ്വലായി മാറാനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠനങ്ങൾ. ആണിനോടും പെണ്ണിനോടും ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് ബൈ സെക്ഷ്വൽ എന്ന് പറയുന്നത്.

സ്ത്രീകൾക്ക് പ്രായമാകുന്തോറും ലൈംഗിക മുൻഗണനകളില്‍ മാറ്റം വരുകയും സ്ത്രീകളോടും പുരുഷനോടും ഒരുപോലെ അട്രാക്ഷൻ തോന്നുമെന്നും ദി ജേർണല്‍ ഒഫ് സെക്‌സ് റിസർച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്.

ഭിന്നലിംഗക്കാരായ സ്ത്രീകളുടെ ഒരു ഗ്രൂപ്പിനെ എടുത്താല്‍ അതില്‍ 60 ശതമാനം പേരും സ്ത്രീകളോട് ആകർഷണം തോന്നിയവരായിരിക്കും, 45 ശതമാനം പേർ സ്ത്രീകളുമായി ശാരീരികബന്ധം പുലർത്തിപ്പോരുന്നവരായിരിക്കും, 50 ശതമാനം പേർ സ്ത്രീകളുമായി ബന്ധം പുലർത്തുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടുള്ളവരും താല്പര്യമുള്ളവരു മായിരിക്കാമെന്ന് അമേരിക്കയിലെ ബോയ്‌സ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ വൈകാരികമായി പരസ്‌പരം അടുക്കുകയും ഇത് കാലക്രമേണ പ്രണയത്തിലേയ്ക്ക് എത്തുമെന്ന് സൈക്കോളജി പ്രൊഫസർ എലിസബത്ത് മോർഗൻ പറയുന്നു. കൂടാതെ ബൈസെക്ഷ്വല്‍ അല്ലാത്ത സ്ത്രീകള്‍ക്കും ഒരേലിംഗത്തില്‍പ്പെട്ടവരോട് താത്‌പര്യം തോന്നാമെന്നും എലിസബത്ത് മോർഗൻ വ്യക്തമാക്കി. പ്രായം കൂടുന്തോറും സ്ത്രീകള്‍ക്ക് തന്റെ ലൈംഗിക മുൻഗണനകളെ കൃത്യമായി ചൂണ്ടിക്കാട്ടാൻ സാധിക്കാതെ വരുമെന്നും ചില പഠനങ്ങളിൽ പറയുന്നുണ്ട്.