വെള്ളറട: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മൊബൈലിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു ശല്യപ്പെടുത്താൻ ക്വാട്ടേഷൻ വാങ്ങിയ രണ്ടു പേർ പിടിയിലായി. അരുവിയോട് സ്വദേശി സജിൻ (30), നിലമാമൂട് കോട്ടുകോണം സ്വദേശി അനന്ദു (19) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്.
ഒരു മാസമായി വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോണിലേക്ക് ഇവർ അശ്ലീല സന്ദേശങ്ങൾ അയച്ചുവരികയായിരുന്നു. ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുന്നതും പതിവായതോടെ വിദ്യാർത്ഥിനി വിവരം അറിയിച്ചതിനെ തുടർന്നു രക്ഷിതാവ് വെള്ളറട പോലിസിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിലാണ് വിദ്യാർത്ഥിനിയെ ശല്യപ്പെടുത്താൻ പ്ലസ് വൺ വിദ്യാർത്ഥി ഇവർക്കു ക്വട്ടേഷൻ നൽകിയതായി കണ്ടെത്തിയത്. സ്ത്രീയെ ശല്യം ചെയ്‌തതിന് പ്രതി സജിനെതിരെ മാരായമുട്ടം പൊലീസ് സ്‌റ്റേഷനിൽ നേരത്തേ കേസുണ്ട്. അനന്ദുവിൻ്റെ കൈയിൽനിന്ന് കഞ്ചാവും പോലിസ് കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു പ്രതികളെയും പോക്സോ കേസിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്. സർക്കിൾ ഇൻസ്പക്ടർ പ്രസാദ്, സബ് ഇൻസ്‌പക്‌ടർ റസൽരാജ്, സിവിൽ പൊലീസുകാരായ പ്രദീപ്, ദീബു, ഷൈനു, പ്രണവ്, സജിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.