കവി സങ്കൽപ്പങ്ങളിലെ സന്ധ്യകൾ അതെത്ര മനോഹരമാണ്: പ്രകൃതിയിലെ വർണ്ണപ്പകിട്ടാർന്ന സൗന്ദര്യസങ്കൽപ്പങ്ങൾ മുഴുവൻ തെളിഞ്ഞു വരുന്നത് സന്ധ്യാസമയത്താണത്രെ: മലയാള ചലച്ചിത്ര ഗാനങ്ങളുടെ വൈവിദ്ധ്യമാർന്ന സുന്ദര സന്ധ്യകളിലൂടെ കടന്നുപോകുമ്പോൾ…

Spread the love

കോട്ടയം: പ്രകൃതിയിലെ മഹാത്ഭുതങ്ങളാണല്ലോ രാവും പകലും .
12 മണിക്കൂർ നീണ്ടുനിൽക്കുന്ന പകലിനു ശേഷം മന്ദം മന്ദം രാത്രി വന്നണയുന്നു.
പകലിന്റെ അവസാനത്തിനും രാത്രിയുടെ ആരംഭത്തിനുമിടയിലെ ഏതാനും സുരഭിലനിമിഷങ്ങൾ .
ആ സുന്ദര നിമിഷങ്ങളെ നമ്മൾ
” സായംസന്ധ്യ “എന്ന ഓമനപ്പേരിട്ടാണല്ലോ വിളിക്കുന്നത്.
പ്രകൃതിയിലെ വർണ്ണപ്പകിട്ടാർന്ന സൗന്ദര്യസങ്കൽപ്പങ്ങൾ മുഴുവൻ തെളിഞ്ഞു വരുന്നത് സന്ധ്യാസമയത്താണത്രെ .

കലാലോക ഗന്ധർവ്വന്മാരായ നമ്മുടെ പ്രിയപ്പെട്ട കവികൾ സന്ധ്യകളെ തങ്ങളുടെ കവിതകളിലൂടെ എത്ര മനോഹരമായിട്ടാണ് വർണ്ണിച്ചിരിക്കുന്നതെന്നറിയണമെങ്കിൽ
മലയാള ചലച്ചിത്ര ഗാനങ്ങളുടെ വൈവിദ്ധ്യമാർന്ന സുന്ദര സന്ധ്യകളിലൂടെ കടന്നുപോകണം . സന്ധ്യയുടെ പദനിസ്വനങ്ങളാൽ അനുഗൃഹീതമായ
അത്തരം ചില
ഗാനങ്ങളെ ഓർത്തെടുക്കുകയാണ് ഇന്നത്തെ പാട്ടോർമ്മകളിലൂടെ …

രാമു കാര്യാട്ട് സംവിധാനം ചെയ്ത “മായ ” എന്ന ചിത്രത്തിൽ
“സന്ധ്യയ്ക്കെന്തിന്
സിന്ദൂരം ” എന്ന മനോഹരമായ കല്പന നെയ്തെടുത്തത് പ്രിയകവി ശ്രീകുമാരൻതമ്പിയാണ്. (സംഗീതം ദക്ഷിണാമൂർത്തി, ആലാപനം ജയചന്ദ്രൻ )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“സന്ധ്യ മയങ്ങുന്ന നേരത്തെ വാചാലമായ ചില ഗ്രാമ സ്പന്ദനളാണ് “മയിലാടുംകുന്ന് ” എന്ന ചിത്രത്തിനു വേണ്ടി വയലാർ എഴുതിയത്.

“സന്ധ്യ മയങ്ങും നേരം
ഗ്രാമചന്ത പിരിയുന്ന നേരം …”
സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )

പ്രിയകവി പി ഭാസ്ക്കരൻ സന്ധ്യകൾ ചാലിച്ച സിന്ദൂരം കൊണ്ട് പൊട്ടുകുത്തുന്നതിന്റെ ലാസ്യഭംഗി “ഗുരുവായൂർ കേശവൻ “എന്ന ചിത്രത്തിനു വേണ്ടി എഴുതിയത് എത്ര രസകരമായിരുന്നു …

“ഇന്നെനിക്ക് പൊട്ടുകുത്താൻ സന്ധ്യകൾ ചാലിച്ച സിന്ദൂരം … ” (സംഗീതം ദേവരാജൻ – ആലാപനം മാധുരി )

“തൊഴുതു മടങ്ങും സന്ധ്യയുമേതോ വീഥിയിൽ മറയുന്നു … ”
ഈ ദൃശ്യചാരുതക്ക് ജീവൻ നൽകിയത് ജ്ഞാനപീഠ ജേതാവായ ഓ എൻ വി കുറുപ്പ് –
(ചിത്രം അക്ഷരങ്ങൾ , സംഗീതം ശ്യാം ,ആലാപനം ഉണ്ണി മേനോൻ )

“സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ …
( ചിത്രം മദനോത്സവം – രചന
ഓ എൻ വി – സംഗീതം സലീൽ ചൗധരി – ആലാപനം എസ് ജാനകി )

“കർപ്പൂരദീപത്തിൻ കാന്തിയിൽ കണ്ടു ഞാൻ നിന്നെയാസന്ധ്യയിൽ …
(ചിത്രം ദിവ്യദർശനം – രചന ശ്രീകുമാരൻ തമ്പി – സംഗീതം
എം എസ് വിശ്വനാഥൻ – ആലാപനം ജയചന്ദ്രൻ ,വസന്ത )

“സന്യാസിനി നിൻ
പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു …( ചിത്രം രാജഹംസം – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )

“ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രികമെഴുതിയ മണിമുറ്റം
ഉമ്മറത്തമ്പിളി നിലവിളക്ക് ഉച്ചത്തിൽ സന്ധ്യക്കു നാമജപം … ( ചിത്രം അച്ചുവേട്ടന്റെ വീട് – രചന എസ് രമേശൻ നായർ – സംഗീതം വിദ്യാധരൻ മാസ്റ്റർ – ആലാപനം യേശുദാസ് )

“സന്ധ്യതൻ അമ്പലത്തിൽ
കുങ്കുമ പൂത്തറയിൽ
ചന്ദനക്കാപ്പു ചാർത്തി
അമ്പിളി ദേവിയായി താരകളാരതിയായ് …
(ചിത്രം അഭിനിവേശം – രചന ശ്രീകുമാരൻ തമ്പി – സംഗീതം ശ്യാം – ആലാപനം യേശുദാസ് )

“സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു സാന്ധ്യതാരകം മിന്നിമറഞ്ഞു താരകപൊൻ മിഴി പൂട്ടിയുറങ്ങൂ താമരമലരുകളേ …”
(ചിത്രം അനാഥ ശില്പങ്ങൾ – രചന ശ്രീകുമാരൻ തമ്പി – സംഗീതം ആർ.കെ ശേഖർ – ആലാപനം യേശുദാസ് )

“സന്ധ്യതന്‍ കവിള്‍ തുടുത്തു
സിന്ദൂരസാഗരത്തിന്‍ കരള്‍ തുടിച്ചു …. (ചിത്രം രാജാങ്കണം –
രചന അപ്പൻ തച്ചേത്ത് – സംഗീതം അർജ്ജുനൻ – ആലാപനം ജയചന്ദ്രൻ , അമ്പിളി )

” ഉഷസ്സോ സന്ധ്യയോ സുന്ദരി ….
( ചിത്രം സുമംഗലി – രചന ശ്രീകുമാരൻ തമ്പി – സംഗീതം –
ആർ കെ ശേഖർ – ആലാപനം യേശുദാസ് )

തുടങ്ങിയ പ്രിയ ഗാനങ്ങളിലെല്ലാം സന്ധ്യ പ്രണയമായും വിരഹമായും കണ്ണീരായും സിന്ദൂരമായും പ്രകൃതിയുടെ വർണ്ണവിസ്മയങ്ങളായും മിന്നിമറയുമ്പോൾ ഈ ഗാനങ്ങൾ സൃഷ്ടിച്ച കവി ഭാവനകളെ നമസ്ക്കരിക്കാതിരിക്കുന്നതെങ്ങനെ ….?
[4:03 pm, 20/4/2025] [email protected]: Shared Via Malayalam Editor : http://bit.ly/mtmandroid