
150 പുരുഷന്മാർക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതായി യുവതിയുടെ കുറ്റസമ്മതം ; സന്യാസി നല്‍കിയ ഉപദേശം സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നു
സന്യാസിയായ പ്രേമാനന്ദ് മഹാരാജിന് ഒട്ടേറെ അനുയായികളാണുള്ളത്. അദ്ദേഹം പങ്കെടുക്കുന്ന പല സദസുകളില്‍ നിരവധി പേരാണ് എത്താറുള്ളത്.
ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഉപദേശം ലഭിക്കാനും പലരും അദ്ദേഹത്തെ സമീപിക്കാറുണ്ട്. ഇപ്പോഴിതാ പ്രേമാനന്ദ് മഹാരാജ് പങ്കെടുത്ത ഒരു ചടങ്ങില്‍ യുവതി നടത്തിയ കുറ്റസമ്മതവും അതിന് അദ്ദേഹം നല്‍കിയ ഉപദേശവുമാണ് സോഷ്യല്‍ ലോകത്ത് ചർച്ചയാകുന്നത്. 150 പുരുഷന്മാർക്കൊപ്പം കിടപ്പറ പങ്കിട്ടെന്നാണ് യുവതി പ്രേമാനന്ദ് മഹാരാജിനോട് വെളിപ്പെടുത്തിയത്.
‘ഞാൻ എന്റെ ജീവിതത്തില്‍ ഇതുവരെ, 150 പുരുഷന്മാർക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടു. അങ്ങനെ ചെയ്തതോടെ ഞാൻ ഒരു പാപിയാണെന്ന് എനിക്ക് തോന്നുന്നു. ദയവായി എന്നെ ഒന്നു ഉപദേശിക്കൂ’- എന്നാണ് യുവതി പറഞ്ഞത്. ഇതുകേട്ട പ്രേമാനന്ദ് മഹാരാജ് മറുപടിയായി പറഞ്ഞത്, ‘ദൈവത്തിന് മുന്നില്‍ നിനക്ക് പ്രത്യേക കൃപയുണ്ട്. ഇതുവരെ, നിങ്ങള്‍ക്ക് ഭയവും ആശങ്കയും മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ, സന്തോഷം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍, നിങ്ങള്‍ ദൈവനാമം ജപിക്കുകയും നിങ്ങളുടെ പ്രേരണകളെ നിയന്ത്രിക്കുകയും വേണം; അതോടെ നിങ്ങള്‍ക്ക് ഒരു മികച്ച വ്യക്തിയാകാൻ കഴിയും’- പ്രേമാനന്ദ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ കുറ്റസമ്മതവും പ്രേമാനന്ദ് മഹാരാജ് നല്‍കിയ ഉപദേശവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നുണ്ട്. യുവതിയുടെ കുറ്റസമ്മതം കേട്ട പലരും പറയുന്നത് ആരോഗ്യ സംബന്ധമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ്.
ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് എയ്ഡ്സ് ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ഗുരുഗ്രാമിലെ ഡോ സികെ ബിർള ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിൻ വിഭാഗം മേധാവി ഡോ. തയാല്‍ പറഞ്ഞു. നിരവധി ലൈംഗിക രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ പലപ്പോഴും കണ്ടെത്താനാകാതെ വരുന്ന സാഹചര്യമുണ്ട്. ഇത് രോഗനിർണയം വൈകുന്നതിനും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.