
വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച അബിൻ ശശി ഏഴു പേരിലൂടെ ഇനിയും ജീവിക്കും.. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകി
ചെറുതോണി: കൊട്ടാരക്കരയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച അബിൻ ശശി (24) ഇനി ഏഴു പേരിലൂടെ ജീവിക്കും. ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകിയതോടെയാണ് അബിൻ ഏഴുപേരിൽ ലയിക്കാൻ ഒരുങ്ങുന്നത്.
വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അബിൻ ശശിയുടെ മരണം. മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ശശിയുടെയും ഇടുക്കി കൊലുമ്പൻ കോളനി ഈട്ടിക്കൽ (തോണിയിൽ) ശശിയുടെയും മകനാണ് അബിൻ ശശി.
ഇന്നലെ ഉച്ചകഴിഞ്ഞു മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ അവയവമാറ്റത്തിനു ബന്ധുക്കൾ സമ്മതം അറിയിക്കുകയായിരുന്നു. മൃതദേഹം ഇന്ന് സ്വവസതിയിൽ എത്തിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌കാരം പിന്നീട് കൊട്ടാരക്കരയിൽ. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന അബിൻ ഇടുക്കി പദ്ധതിയുടെ വഴികാട്ടി കൊലുമ്പന്റെ പിന്മുറക്കാരനാണ്.
Third Eye News Live
0