
കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും തമ്മില്‍ പ്രണയത്തിലാണോ ? ഇരുവരും വിവാഹം കഴിക്കുമോ ? എന്നൊക്കെയുള്ള സംശയങ്ങള്‍ നിരന്തരം ആരാധകർ ഉന്നയിച്ചിരുന്നു: ഇതില്‍ മറുപടി പറയുകയാണ് ഇപ്പോള്‍ ആലപ്പി അഷ്‌റഫ്.
കൊച്ചി: മലയാള സിനിമയില്‍ എന്നല്ല ഇന്ത്യൻ സിനിമയില്‍ തന്നെ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത സംവിധായകരില്‍ ഒരാളാണ് പ്രിയദർശൻ.
അഞ്ച് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ തൊണ്ണൂറില്‍ അധികം ചിത്രങ്ങളാണ് പ്രിയൻ പല ഭാഷകളിലായി സംവിധാനം ചെയ്‌തത്. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു ലിസി മലയാളത്തിലെ അറിയപ്പെടുന്ന നായിക കൂടിയായിരുന്നു. പ്രിയൻ സംവിധാനം ചെയ്‌ത ഒട്ടേറെ ചിത്രങ്ങളിലെ നായികാ വേഷം കൈകാര്യം ചെയ്‌തത് ലിസി ആയിരുന്നു.
‘ദിലീപ് നിങ്ങള്‍ തോറ്റുപോയി,മഞ്ജു വാര്യർ ഇങ്ങനെ പറഞ്ഞെങ്കില്‍ എന്തോരം അവർ നിങ്ങളെ സ്നേഹിച്ചുകാണും’;ആരാധകർ പറയുന്നു
വർഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും അടുത്തിടെയാണ് പിരിഞ്ഞത്. ഇവരുടെ മക്കളായ സിദ്ധാർഥും കല്യാണിയും സിനിമയില്‍ തന്നെ സജീവമാണ്. മൂത്ത മകളായ കല്യാണി പ്രിയദർശൻ മലയാളത്തിലെ തിരക്കേറിയ നായികയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
‘വരനെ ആവശ്യമുണ്ട്’ എന്ന അനൂപ് സത്യൻ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദുല്‍ഖർ സല്‍മാന്റെ ജോഡിയായാണ് മലയാളത്തില്‍ കല്യാണി വേരുറപ്പിച്ചത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി കല്യാണി മാറിയിരുന്നു. അടുപ്പിച്ച് ഇറങ്ങിയ ബ്രോഡി ഡാഡിയില്‍ പൃഥ്വിരാജ് സുകുമാരന്റെയും ഹൃദയത്തില്‍ പ്രണവ് മോഹൻലാലിന്റേയും നായികയായി കല്യാണി അഭിനയിച്ചതോടെ മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ താരത്തെ തേടിയെത്തി.
ഇപ്പോള്‍ ഫഹദ് ഫാസിലിന്റെ നായികയായി കൂടി താരം അഭിനയിക്കുകയാണ്. നേരത്തെ കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും തമ്മില്‍ പ്രണയത്തിലാണോ ഇരുവരും വിവാഹം കഴിക്കുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ നിരന്തരം ആരാധകർ ഉന്നയിച്ചിരുന്നു. ഇതില്‍ മറുപടി പറയുകയാണ് ഇപ്പോള്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍
കല്യാണി പ്രിയദർശന്റെ ജീവിത വീക്ഷണങ്ങള്‍ മറ്റുള്ളവർക്ക് ഒരു മാതൃകയാണ്. കല്യാണി പ്രിയദർശന്റെയും സഹോദരൻ സിദ്ധാർത്ഥിന്റെയും ജീവിത വഴികളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. ലിസി പ്രിയദർശൻ ദമ്ബതികളുടെ മക്കളാണല്ലോ കല്യാണി എന്ന അമ്മുവും സിദ്ധാർഥ് എന്ന ചന്തുവും. വായില്‍ സ്വർണക്കരണ്ടിയുമായി ജനിച്ച ഈ രണ്ട് കുട്ടികളെയും അവർ വളർത്തി കൊണ്ടുവന്നത് ആർഭാടത്തിന്റെ രീതികളില്‍ അല്ലായിരുന്നു.
സമ്പന്നതയുടെ നടുവില്‍ ജീവിക്കുമ്പോഴും അത് മാത്രമല്ല ജീവിതമെന്നും അശരണരുടെയും നിരാലംബരുടെയും മറ്റൊരു ലോകം ഇവിടെയുണ്ടെന്ന് ആ കുട്ടികളെ മനസിലാക്കി കൊടുത്തത് മറ്റൊരു രീതിയിലാണ്. രണ്ട് പേർക്കും തിരിച്ചറിവ് ഉണ്ടായ ശേഷം, അവരെ ഒരു അനാഥാലയത്തില്‍ പാർപ്പിക്കുന്നു. അവിടെയുള്ള അനാഥകുട്ടികള്‍ക്ക് ഒപ്പം ഉണ്ടും കിടന്നുറങ്ങിയും കഷ്‌ടപ്പാടുകള്‍ അറിയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയൻ അതിനായി തിരഞ്ഞെടുത്തത് വിയറ്റ്നാമിലെ ഒരു കുഗ്രാമം ആയിരുന്നു. ബാല്യകാലത്ത് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്തും ലഭിച്ചു കൊണ്ടിരിക്കുകയും സന്തോഷവും സംതൃപ്‌തിയും മാത്രമുള്ള ഒരു ലോകത്ത് നിന്ന് ഇവിടെ വന്നപ്പോള്‍ അവർക്ക് ഒരു കാര്യം മനസിലായി. ഉറ്റവരുടെയും ഉടയവരുടെയും സ്നേഹവും പരിലാളനകളും ലഭിക്കാത്ത ബാല്യങ്ങളും ഈ ലോകത്തുണ്ടെന്ന്.
കുഞ്ഞുനാളിലെ ഈ ജീവിതങ്ങള്‍ കണ്ടത് കൊണ്ടായിരിക്കണം ഷർട്ടൊക്കെ കീറിയാലും ഒരു ആക്ഷേപവും കൂടാതെ അവൻ അത് ഇട്ടുകൊണ്ട് നടക്കുമെന്ന് ലിസി പറയുന്നു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന്റെ ഗുണമാണ് അവരുടെ മാതാപിതാക്കള്‍ വേർപിരിഞ്ഞിട്ടും അവർ ഉള്‍ക്കൊള്ളുകയും അവർ ഒരു തരത്തിലും തളർത്താതിരിക്കുകയും ചെയ്‌തത്. കാരണം ലോകത്തില്‍ ഇങ്ങനെയും നടക്കുമെന്ന് അവർക്ക് തിരിച്ചറിവുണ്ടായിരുന്നു.
ലിസിയും പ്രിയനും വേർപിരിഞ്ഞുവെങ്കിലും പരസ്‌പരം ചെളി വാരിയെറിഞ്ഞ് കുട്ടികളുടെ മനസില്‍ വിഷം കുത്തി വയ്ക്കാത്തത് കൊണ്ട് കാരണം ഇപ്പോഴും അവർ മാതാപിതാക്കളുടെ സ്നേഹത്തിലും പരിലാളനയിലും മുന്നോട്ട് പോവുന്നു. അമ്മുവിന്റെ അനുജൻ ചന്തു അമേരിക്കയില്‍ നിന്ന് ആർക്കിടെക്ച്ചർ ഡിസൈനിംഗില്‍ ബിരുദം നേടിയിരുന്നു. എന്നാല്‍ പിന്നീട് ചന്തു സ്‌പെഷ്യല്‍ എഫക്റ്റ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരികുകയായിരുന്നു.
ഇന്ന് പ്രിയന്റെ ഫോർ ഫ്രെയിംസ് എന്ന സ്‌റ്റുഡിയോ നോക്കി നടത്തുന്നത് ചന്തുവാണ്. അമേരിക്കയിലെ പഠനകാലത്ത് ചന്തു അവിടെയുള്ള ഒരു പെണ്‍കുട്ടിയുമായി
പ്രണയത്തിലായിരുന്നു. അവളുടെ പേരാണ് മെലൻ. ജാതി മതം രാജ്യം, ഇതിനൊക്കെ മുകളിലാണ് മനുഷ്യസ്നേഹം എന്ന് ചിന്തിച്ചത് കൊണ്ടാവണം ചന്തു ആ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. തന്റെ ഈ തീരുമാനം ചന്തു അമ്മയെ അറിയിക്കുന്നു.
എന്നാല്‍ ലിസി തന്റെ മകനോട് പറയുന്നു, അവിടുത്തെ സാഹചര്യത്തില്‍ വളർന്ന കുട്ടി ഈ നാട് പോലും അവള്‍ കണ്ടിട്ടില്ല. നീ നാട്ടില്‍ ജീവിക്കേണ്ടവൻ ആയത് കൊണ്ട് എങ്ങനെ പൊരുത്തപ്പെടുമെന്ന് എനിക്ക് അറിയില്ല. കാരണം മറ്റൊരു സംസ്‌കാരത്തിലും ജീവിത സാഹചര്യത്തിലും വളർന്ന ഈ പെണ്‍കുട്ടി എങ്ങനെ ഇതുമായി പൊരുത്തപ്പെടുമെന്ന് ലിസിക്ക് സംശയം ഉണ്ടായിരുന്നു.
അങ്ങനെ ലിസി അവരോട് നാട്ടില്‍ ഒരു വർഷം വന്നു താമസിക്കാൻ പറയുന്നു. ഒരുമിച്ച് കഴിഞ്ഞ് നല്ലതെന്ന് ബോധ്യപ്പെട്ടാല്‍ വിവാഹം നടത്തി കൊടുക്കാമെന്ന് പറയുന്നു. കേട്ടയുടൻ ചന്തു അവളെയും കൂട്ടി നാട്ടിലേക്ക് വരുന്നു. അവിടെ ഒരു വർഷം താമസിക്കുമ്പോഴേക്കും ലിസിക്ക് അവരുടെ ബന്ധത്തിന്റെ ആഴം മനസിലാവുന്നു, അങ്ങനെയാണ് അവരുടെ വിവാഹം നടക്കുന്നത്.
കല്യാണിയുടെ കാര്യം പറയുകയാണെങ്കില്‍ കുഞ്ഞിലേ മുതല്‍ തന്നെ സ്വന്തമായി പണമുണ്ടാക്കി ജീവിക്കണമെന്ന ആഗ്രഹമായിരുന്നു. ആർക്കിടെക്ച്ചർ പഠനം കഴിഞ്ഞപ്പോള്‍ സിനിമയിലെ ആർട്ട് വർക്കില്‍ താല്‍പര്യം വന്നു. അങ്ങനെയാണ് സാബു സിറിള്‍ വഴി വിക്രം-നയൻതാര ചിത്രം ഇരുമുഖനില്‍ അസിസ്‌റ്റന്റ് കയറുന്നത്. അവിടെ നിന്നാണ് അഭിനയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയർന്നത്.
തെലുങ്ക് ചിത്രമായ ഹലോയില്‍ നാഗാർജുനയുടെ മകനൊപ്പം അഭിനയിച്ചു. പിന്നീട് ശിവകർത്തികേയനൊപ്പം തമിഴില്‍ ഹീറോ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. പിന്നെയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തുന്നത്. 2022 ജനുവരിയില്‍ രണ്ട് സിനിമകളാണ് കല്യാണിയുടേതായി റിലീസായത്, ബ്രോ ഡാഡിയു ഹൃദയവും. പ്രണവുമായിട്ടുള്ള ഹൃദയം സൂപ്പർഹിറ്റാവുകയും കല്യാണിക്ക് പേര് നേടിക്കൊടുക്കുകയും ചെയ്‌തു.
ജോഷിയുടെ ആന്റണി എന്ന ചിത്രത്തിന് വേണ്ടി അമ്മു നേരിട്ട ബുദ്ധിമുട്ടുകള്‍ കണ്ട് ലിസിക്ക് തന്നെ ഭയങ്കര സങ്കടം വന്നിരുന്നു, ദിവസവും രണ്ട് മണിക്കൂർ ജിംനാസ്‌റ്റിക് പരിശീലനവും പരിക്കുകളും ഒക്കെയായിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ച കല്യാണി ഓരോ പടങ്ങള്‍ കഴിയുന്തോറും തന്റെ കഠിനാധ്വാനം കൊണ്ട് അഭിനയവും മെച്ചപ്പെടുത്തി കൊണ്ടിരുന്നു.
കല്യാണിക്ക് അമ്മ ലിസിയെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുകൊണ്ടു വരണം എന്ന ആഗ്രഹമുണ്ട്. അതിനായി അവള്‍ ശ്രമിക്കുന്നുമുണ്ട്. നല്ല വേഷങ്ങള്‍ തേടിയെത്തിയത് അഭിനയത്തിലേക്ക് തിരിച്ചുവരുമെന്ന ലിസിയും ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്വന്തം കാലില്‍ നില്‍ക്കണം എന്നാഗ്രഹിച്ച കല്യാണി സ്വന്തം പണം കൊണ്ട് ഫ്ലാറ്റും കാറും ഒക്കെ വാങ്ങിക്കഴിഞ്ഞു.
ഇതിനിടയില്‍ കല്യാണി പ്രിയദർശന്റെ വിവാഹം കഴിഞ്ഞു, പ്രിയനും ലിസിയും പങ്കെടുത്തില്ല എന്നൊക്കെയുള്ള വാർത്തകള്‍ ഒരുപാട് വന്നു. എന്നെ സോഷ്യല്‍ മീഡിയ പലവട്ടം കല്യാണം കഴിപ്പിച്ചുകഴിഞ്ഞു എന്നാണ് കല്യാണി ഇതിനെ കുറിച്ച് പറഞ്ഞത്. ഒരു വിഭാഗം ആള്‍ക്കാർക്ക് അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്.
അത് പലരും ആഗ്രഹിക്കുകയും പലരും വിശ്വസിക്കുകയും ചെയ്യുന്നുണ്ടാവും. ഞാനത് ലിസിയോട് തുറന്നു ചോദിച്ചു. അവർ നല്‍കിയ മറുപടി ഇതാണ്. അങ്ങനെ അവർക്കൊരു ആഗ്രഹമുണ്ടെങ്കില്‍ രണ്ട് വീട്ടുകാർക്കും സന്തോഷമുള്ള കാര്യമല്ലേ. അവർ തമ്മില്‍ അങ്ങനെയൊരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ-സിസ്‌റ്റർ ബന്ധം മാത്രമേ അവർ തമ്മിലുള്ളൂ. അപ്പു അവരുടെയൊക്കെ ഒരു ഹീറോയെ പോലെയാണ്.
അപ്പു മരം കേറും, മതില്‍ ചാടും, കുട്ടികളുടെയൊക്കെ ഹീറോയാണ് അപ്പു. കൂടാതെ അപ്പുവിന് ഒരു പ്രണയമുണ്ട്. അത് ജർമനിയിലുള്ള ഒരു കുട്ടിയുമായിട്ടാണ്. കല്യാണിക്ക് ആരുമായും പ്രണയം ഉണ്ടായിട്ടില്ല. പ്രണവിനയേ കെട്ടൂ എന്ന് സോഷ്യല്‍ മീഡിയയിലൂടെ വിലപിക്കുന്ന നടിയോടാണ്, ഇനി കാത്തിരിക്കേണ്ട ഇനി പ്രതീക്ഷ വേണ്ട, എല്ലാം കൈവിട്ടുപോയി.