
മുൻ വൈരാഗ്യം: യുവാവിനെ തടഞ്ഞ് നിർത്തി ഇടിവള കൊണ്ട് ഇടിച്ച് ക്രൂരമർദ്ദനം ; പിടികൂടുന്നതിനിടെ എസ്ഐയ്ക്ക് നേരെയും ആക്രമണം; 3 യുവാക്കൾ അറസ്റ്റിൽ
കായംകുളം: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മർദിച്ച കേസിലെ പ്രതികള്‍ പിടിയില്‍.
കഴിഞ്ഞ ദിവസം കായംകുളം കോയിക്കല്‍ ജംഗ്ഷനില്‍ വച്ച് യുവാവിനെ തടഞ്ഞു നിര്‍ത്തി ഇടിവള കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച മൂന്ന് പ്രതികളാണ് പിടിയിലായത്.
നിരവധി അടിപിടി കേസിലെ പ്രതിയായ വാത്തികുളം സ്വദേശി നന്ദുമാഷ് (രാഹുല്‍-25), കറ്റാനം സ്വദേശി അരുണ്‍ (20), ഭരണിക്കാവ് സ്വദേശി വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറത്തികാട് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മോഹിത് പി കെയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍, യോഗീദാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിന്‍ജിത്ത്, രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
പ്രതികളെ പിടികൂടുന്നതിനിടയില്‍ എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരിക്കേറ്റു. ഈ സംഭവത്തിൽ വള്ളികുന്നം പൊലീസ് വേറെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.