video
play-sharp-fill

9 വർഷം കേരളം ഭരിച്ച സർക്കാർ പരാജയഭീതിയിലാണ്, എന്തുകൊണ്ടാണ് ഒരു പാർട്ടി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ധൈര്യമില്ലാത്തത്, ഉപതിരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് പി വി അൻവർ

Spread the love

മലപ്പുറം: തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് ചർച്ചചെയ്‌ത്‌ തീരുമാനമെടുക്കണമെന്ന് പി.വി. അൻവർ.

പി.വി അൻവർ യുഡിഎഫിൻ്റെ സഹയാത്രികൻ ആകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിനെ അംഗീകരിക്കുന്നു. 9 വർഷം കേരളം ഭരിച്ച സർക്കാർ പരാജയഭീതിയിലാണ്. എന്തുകൊണ്ടാണ് ഒരു പാർട്ടി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ധൈര്യമില്ലാത്തത്.

എന്തുകൊണ്ടാണ് എം. സ്വരാജ് മത്സരിക്കാൻ തയ്യാറാവാത്തത്. സ്ഥാനാർത്ഥിയും രാഷ്ട്രീയ സാഹചര്യവും അനുകൂലമായാൽ നിലമ്പൂരിൽ വലിയ മുന്നേറ്റം നടത്താൻ കഴിയും. ആര്യാടൻ ഷൗക്കത്ത് തന്റെ സുഹൃത്തും ബന്ധുവുമാണെന്നും പി.വി. അൻവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പി.വി.അൻവറിൻ്റെ യുഡിഎഫ് പ്രവേശനം വൈകുന്നതിന് കാരണം തൃണമൂൽകോൺഗ്രസിൻ്റെ കോൺഗ്രസ് വിരുദ്ധ സമീപനമാണെന്ന് കെ.മുരളീധരൻ പറഞ്ഞു. അൻവർ ഒറ്റയ്ക്കായിരുന്നെങ്കിൽ ഒരുമിനിട്ട് കൊണ്ട് തീരുമാനമെടുക്കുമായിരുന്നു. അതേസമയം, അൻവറിനെ കൈവിടില്ലെന്നും കൂടെനിർത്തി മുന്നോട്ടുപോകുമെന്നും മുരളീധരൻ പറഞ്ഞു.