
കാനഡയിലുണ്ടായ വെടിവയ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; വെടിയേറ്റത് ബസ് കാത്തുനിൽക്കവെ; പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി
ന്യൂഡൽഹി: കാനഡയിലുണ്ടായ വെടിവയ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. ഒന്റേറിയോയിൽ രണ്ട് വാഹനങ്ങളിലെത്തിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് വെടിയേറ്റത്.
ബസ് കാത്തുനിന്ന ഹർസിംറത് റൺധാവയാണ് മരിച്ചത്. 21 വയസായിരുന്നു. പഞ്ചാബിൽ നിന്നുള്ള ഹർസിംറത് പഠിക്കുന്നത് കാനഡയിലെ മൊഹാക് കോളേജിലാണ്.കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം വൈകിട്ട് ഏഴരയോടെയാണ് സംഭവം.
സൗത്ത്ബെൻഡ് റോഡിനു സമീപത്തുവച്ചാണ് സംഘർഷമുണ്ടായത്. വെടിയേറ്റയുടൻ റൺധാവയെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും വെടിയുണ്ട നെഞ്ചിൽ തുളച്ചു കയറി മരണം സംഭവിക്കുകയായിരുന്നു. മേഖലയിലേക്ക് ഒരു കറുത്ത കാറിലെത്തിയ വ്യക്തിയുടെ വെടിയേറ്റാണ് റൺധാവ മരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.സംഘർഷമുണ്ടായ മേഖലയിലെ സമീപപ്രദേശത്തുള്ള വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, വീടിനകത്തുള്ളവർക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.