video
play-sharp-fill

ബൈക്ക് നിയന്ത്രണംവിട്ട്‌ ഭിത്തിയിലിടിച്ച് 40 അടി താഴെയുളള റോഡിലേക്ക് വീണു ; ബൈക്കുയാത്രികനായ യുവാവിന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണംവിട്ട്‌ ഭിത്തിയിലിടിച്ച് 40 അടി താഴെയുളള റോഡിലേക്ക് വീണു ; ബൈക്കുയാത്രികനായ യുവാവിന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം:കഴക്കൂട്ടം കാരോട് ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണംവിട്ട്‌ ഭിത്തിയിലിടിച്ച് 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീണ ബൈക്കുയാത്രികന്‍ മരിച്ചു.കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ ചരുവിള പുത്തന്‍ വീട്ടില്‍ ഗീതയുടെ മകന്‍ ജി.മഹേഷ്( 23) ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രി 8.45 ഓടെ ദേശീയപാതയിലെ മുക്കോല കല്ലുവെട്ടാന്‍കുഴി സര്‍വ്വീസ് റോഡിലാണ് അപകടം. സ്ഥലത്ത് എത്തിയ നാട്ടുകാര്‍ കണ്ടത് രക്തം വാര്‍ന്ന് ബോധമില്ലാതെ കിടക്കുന്ന യുവാവിനെയായിരുന്നു. പെട്ടെന്ന് തന്നെ നാട്ടുകാര്‍ വിഴിഞ്ഞം പോലീസിലും 108 ആംബുലന്‍സിലും അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തി ഗുരുതര പരിക്കേറ്റയാളെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അപകട സ്ഥലത്ത് നിന്ന് ബൈക്ക് പോലീസെത്തി സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് രാത്രിയോടെ ബന്ധുക്കളെത്തി. മൃതദേഹം നടപടികള്‍ക്കുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് വിഴിഞ്ഞം എസ്.ഐ. എം. പ്രശാന്ത് അറിയിച്ചു. നിര്‍മ്മാണ തൊഴിലാളിയാണ്‌ മരിച്ച മഹേഷ്. വിഴിഞ്ഞം പോലീസ് കേസെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group