
പൊന്‍കുന്നത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം;അപകടമുണ്ടാക്കിയത് എറണാകുളം സ്വദേശിയുടെ സ്വിഫ്റ്റു കാർ
സ്വന്തംലേഖകൻ
പൊന്‍കുന്നം : പൊന്‍കുന്നം ആര്.ടി ഓഫീസിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്കേറ്റു.
പരിക്കേറ്റ ചിറക്കടവ് സ്വദേശിയായ ബേബി എം മാരാർ, എറണാകുളം സ്വദേശി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.00 മണിയോടെയായിരുന്നു അപകടം. എറണാകുളം സ്വദേശിയുടെ സ്വിഫ്റ്റു കാറാണ് അപകടമുണ്ടാക്കിയത്. ഡ്രൈവിംഗിനിടെ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ബേബി എം മാരാരുടെ നില ഗുരുതരമാണ്. ഇയാളെ പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു
Third Eye News Live
0