video
play-sharp-fill

Saturday, May 17, 2025
HomeMainമാംസാഹാരം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം:മറാത്തികളും ഗുജറാത്തികളും തമ്മിലടിപിടി:ബഹളം

മാംസാഹാരം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം:മറാത്തികളും ഗുജറാത്തികളും തമ്മിലടിപിടി:ബഹളം

Spread the love

മാംസാഹാരം കഴിക്കുന്നതിന്‍റെ പേരില്‍ മറാത്തികളെ ഗുജറാത്തികൾ പരിഹസിച്ചത് കയ്യാങ്കളിയ്ക്ക് കാരണമായി.മുംബൈയിലെ ഘട്കോപറിലാണ് സംഭവം.ആഹാരം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തിയതിനെ തുടര്‍ന്ന് പോലീസ് ഇടപ്പെട്ടു.മറാത്തികള്‍ വൃത്തിയില്ലാത്തവരാണെന്നും മാംസം കഴിക്കുന്നതിനാല്‍ അശുദ്ധരാണെന്നും പരിഹസിച്ചുവെന്നാണ് ആക്ഷേപം.വിഷയം മഹാരാഷ്ട്ര നവ്​നിര്‍മാണ്‍ സേന ഏറ്റെടുത്തതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്.

പാര്‍പ്പിട സമുച്ചയത്തില്‍ കഴിയുന്ന നാല് മറാത്തി കുടുംബങ്ങളെ, ചുറ്റുമുള്ള ഗുജറാത്തികള്‍ ഭക്ഷണത്തിന്‍റെ പേരിൽ ആക്ഷേപിക്കുവെന്നാണ് ആരോപണം.”മുംബൈയില്‍ ആര്‍ക്കും വന്ന് ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യാമെന്നും എന്നാൽ എന്ത് കഴിക്കണമെന്ന് ആരും അടിച്ചേൽപ്പിക്കാനോ,ഭക്ഷണത്തിന്റെ പേരിൽ വേർതിരിവ് കാണിക്കാനോ വരേണ്ടന്നും എംഎന്‍എസ് നേതാവ് രാജ് പാര്‍ത്രെ പറഞ്ഞു”

അതേസമയം, അത്തരത്തില്‍ ഭക്ഷണത്തിന് നിയന്ത്രണമോ, വിലക്കോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് താമസക്കാരില്‍ ഒരാൾ വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാൽ സ്ഥലത്തെത്തിയ പൊലീസ് പാര്‍പ്പിട സമുച്ചയത്തിലെ എല്ലാവരെയും കണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയാണ് മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാംസാഹാരികളായതിനാല്‍ മുംബൈയിലെ പല ഫ്ലാറ്റുകളും റസിഡന്‍റ്സ് അസോസിയേഷനുകളും മറാത്തികള്‍ക്ക് വീടും ഫ്ലാറ്റുകളും വാടകയ്ക്ക് നൽകാൻ വിസമ്മതിക്കാറുണ്ടെന്നും കടുത്ത വിവേചനമാണിതെന്നും നേരത്തെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മറാത്ത സംസ്കാരത്തെയും ഭാഷയെയും അവിടെ കഴിയുന്നവര്‍ ബഹുമാനിക്കണമെന്നും ഇകഴ്ത്തി സംസാരിക്കരുതെന്നും അത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര ഐടി സാംസ്കാരിക വകുപ്പ് സഹമന്ത്രിയും മുംബൈ ബിജെപി പ്രസിഡന്‍റുമായ ആശിഷ് ഷെലാര്‍ പറഞ്ഞു..

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments