video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
Homehealthഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന മനുഷ്യ...

ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന മനുഷ്യ ശരീരത്തിന്‍റെ അവിഭാജ്യ ഘടകമാണ് ‘കരൾ’; കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട നാല് രോഗങ്ങളെ അറിയാം

Spread the love

നാളെ ഏപ്രിൽ 19- ലോക കരൾ ദിനം. ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന കരൾ മനുഷ്യ ശരീരത്തിന്‍റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ ഇന്ന് കരൾ രോഗികളുടെ എണ്ണം കൂടുകയാണ്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട നാല് രോഗങ്ങളെ അറിയാം.

1. ഹെപ്പറ്റൈറ്റിസ്

കരളിന് നീർവീക്കമുണ്ടാകുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്.  വൈറൽ അണുബാധകൾ മൂലമാണ് ഇതുണ്ടാകുന്നത്. കൂടാതെ മദ്യപാനം, ചില മരുന്നുകളുടെ ഉപയോഗം, ബാക്ടീരിയൽ രോഗബാധ, അമീബിയാസിസ് തുടങ്ങിയവയും ഹെപ്പറ്റൈറ്റിസിന് കാരണമാകാം. മഞ്ഞപ്പിത്തമാണ് പ്രധാന രോഗലക്ഷണം. കൂടാതെ വിശപ്പില്ലായ്മ, ക്ഷീണം, മനംപുരട്ടൽ, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.  ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഇ എന്നിവയാണ് വൈറൽ ഹെപ്പറ്റൈറ്റിസിന്റെ ഏറ്റവും സാധാരണമായ തരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ലിവർ സിറോസിസ്

കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവർ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.  ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാം.

ലിവർ സിറോസിസ് മൂലം അടിവയറ്റിൽ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. കൂടാതെ ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിൽ, മഞ്ഞപ്പിത്തം, കടുത്ത ക്ഷീണം,  വിശപ്പില്ലായ്മ, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ സിറോസിസിന്‍റെ ലക്ഷണങ്ങളാണ്.

3. ഫാറ്റി ലിവർ ഡിസീസ്

കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് ഫാറ്റി ലിവര്‍ ഡിസീസ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. മദ്യപാനം മൂലമുള്ളതിനെ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നാണ് പറയുന്നത്. മോശം ഭക്ഷണശീലം കൊണ്ട് നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ചർമ്മത്തിന് മഞ്ഞകലർന്ന നിറം, മുഖത്ത് വീക്കം, ചൊറിച്ചിൽ, വരണ്ട ചർമ്മം, അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍, വയറുവേദന, രക്തസ്രാവം, ഭാരം നഷ്ടമാകല്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

4. കരളിനെ ബാധിക്കുന്ന അര്‍ബുദം

വളരെ പെട്ടെന്ന് വ്യാപിക്കുന്ന ക്യാൻസറുകളിൽ പ്രധാനപ്പെട്ടതാണ് ലിവര്‍ ക്യാന്‍സര്‍ അഥവാ കരളിലെ അർബുദം.  മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടാം.

കൂടാതെ  ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങള്‍ പലപ്പോഴും കരള്‍ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടുന്നു. അടിവയറു വേദന, വയറിന് വീക്കം, ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദി, ശരീരത്തിനും കണ്ണിനും മഞ്ഞ നിറം, ചര്‍മ്മം ചൊറിയുക, അമിത ക്ഷീണം, അകാരണമായി  ശരീരഭാരം കുറയുക തുടങ്ങിയവ  കരള്‍ ക്യാന്‍സറിന്‍റെ സൂചനകളാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments