വിശദീകരണം ലഭിച്ചാല്‍ റിപ്പോര്‍ട്ട് കൈമാറും ; ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി നല്കിയ പരാതിയില്‍ ഉടൻ നടപടിയെന്ന് വിനു മോഹൻ
കൊച്ചി : ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി നല്കിയ പരാതിയില്‍ ഉടൻ നടപടിയെന്ന് അഡ്ഹോക് കമ്മിറ്റി അംഗം വിനു മോഹൻ.
പരാതിയില്‍ ഷൈൻ വിശദീകരണം നല്‍കിയിട്ടില്ല. ഫോണിലും ലഭ്യമല്ല. വിശദീകരണം ലഭിച്ചാല്‍ ഉടൻ റിപ്പോർട്ട് കൈമാറുമെന്നും വിനു മോഹൻ പറഞ്ഞു.
അതേസമയം ലഹരി പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടില്‍ ഉണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ്. നടന്റെ മൊബൈലിന്റെ ടവർ ലൊക്കേഷൻ തമിഴ്നാട്ടില്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പൊലീസ് തത്കാലം കേസെടുക്കില്ല. പരാതിയോ തെളിവോ ലഭിച്ചാല്‍ കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം ഓടിരക്ഷപ്പെട്ട സംഭവത്തില്‍ പൊലീസ് നടനില്‍ നിന്ന് വിശദീകരണം തേടും.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്കെതിരെ തെളിവുകള്‍ ലഭിക്കാത്തതിൻ്റെ പശ്ചാത്തലത്തിലാണ് തല്ക്കാലം കേസെടുക്കേണ്ടതില്ലെന്ന പൊലീസ് തീരുമാനം. ഡാൻസാഫ് സംഘം മുറി പരിശോധിച്ചെങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗമോ ലഹരി വസ്തുക്കളോ കണ്ടെത്താത്ത സാഹചര്യത്തില്‍ കേസ് എടുക്കാനുള്ള വകുപ്പുകള്‍ ഇല്ല. എന്നാല്‍ സംഘത്തെ കണ്ടപ്പോള്‍ ഷൈൻ ടോം ചാക്കോ എന്തിന് ഓടി രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് പൊലീസ് വിശദീകരണം തേടും.