video
play-sharp-fill

കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രസിദ്ധമായ അഞ്ചാം പുറപ്പാട് നാളെ: 23ന് ആറാട്ടോടെ ഉത്സവം സമാപിക്കും

കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രസിദ്ധമായ അഞ്ചാം പുറപ്പാട് നാളെ: 23ന് ആറാട്ടോടെ ഉത്സവം സമാപിക്കും

Spread the love

തിരുവാർപ്പ് : ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രസിദ്ധമായ അഞ്ചാം പുറപ്പാട് നാളെ. ഇവിടെ ഏറ്റവുമധികം ഭക്തർ എത്തുന്ന ആഘോഷ മാണ് അഞ്ചാം പുറപ്പാട്. 4 ദിക്കിലേക്കുമുള്ള ഭഗവാന്റെ ദിഗ്വിജയ യാത്രയുടെ തുടക്കം.

പടിഞ്ഞാറു ഭാഗത്തുള്ള കൊ ച്ചമ്പലം ദേവീക്ഷേത്രം വരെ എഴുന്നള്ളി അവിടെ കൊടിനാട്ടി ശ്രീകൃഷ്ണ ഭഗവാൻ തിരിച്ചുവരുന്ന ചടങ്ങാണ് അഞ്ചാംപുറപ്പാട്.

നാലു ദിക്കിലേക്കുമുള്ള പുറപ്പാടിന്റെ ആദ്യചടങ്ങാണു പടിഞ്ഞാറു ഭാഗത്തേക്കുള്ള എഴുന്നള്ളത്ത്. ഭഗവാൻ നാളെ മുതൽ പള്ളിവേട്ട ദിനമായ 22 വരെ നാലു ദിക്കിലും എഴുന്നള്ളി വിജയം വരിച്ചു മടങ്ങുന്നുവെന്നാണു സങ്കൽപം. ആറാം ഉത്സവ ദിനമായ നാളെ അത്താഴപ്പൂജയും
ശ്രീഭൂതബലിയും കഴിഞ്ഞ് രാത്രി ഒൻപതിനാണ് അഞ്ചാം പുറപ്പാട്. നാലമ്പലത്തിനുള്ളിൽ പ്രദക്ഷി ണം കഴിഞ്ഞാണ് എഴുന്നള്ളത്ത്. അണിഞ്ഞൊരുങ്ങിയ ബാലിക
മാർ ചമയവിളക്കേന്തി ഭഗവാനെ വരവേൽക്കും. മൂന്നിനും പത്തിനും ഇടയിൽ പ്രായമുള്ള പെൺ കുട്ടികളാണു വിളക്കെടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടിഞ്ഞാറുള്ള കൊച്ചമ്പലം ദേവീക്ഷേത്രത്തിൽ കൊടിനാട്ടലിനും തന്ത്രിയുടെ കാർമികത്വത്തിലുള്ള പൂജകൾക്കും ശേഷം ബാലികമാർ ഇവിടെ 3 പ്രദക്ഷി ണം വയ്ക്കും. തുടർന്നു ഭഗവാൻ തിരികെ എഴുന്നള്ളും. മതിൽക്കകത്തും 3 പ്രദക്ഷിണത്തിനു ശേഷം ശ്രീലകത്തേക്ക്. ഇതാണു മറ്റു ദിക്കിലേക്കുമുള്ള പുറപ്പാടിന്റെ ചടങ്ങുകൾ.

20നുള്ള വടക്കോട്ടു പുറപ്പാടിൽ കൊടിനാട്ടുന്നതു ശിവക്ഷേത്രത്തിലാണ്. 21നു കിഴക്കോട്ടു പുറപ്പാടിൽ ശാസ്താ അമ്പലം, പള്ളിവേട്ട ദിനമായ 22 നു തെക്കോട്ടു പുറപ്പാടിൽ യക്ഷിയമ്പലം എന്നിവിടങ്ങളിലും കൊടിനാട്ടും. തെക്കോട്ടു പുറപ്പാടിൽ മറ്റപ്പിള്ളി അറയിൽ ഇറക്കി പൂജയുണ്ട്. 23ന് ആറാട്ടോടെ : ഉത്സവ

കംസവധം കഴിഞ്ഞ് വി ജയശ്രീലാളിതനായി വരുന്ന അമ്പാടിക്കണ്ണനു ഗോപികമാർ അകമ്പടി സേവിച്ചതിനെ അനുസ്മരിച്ചാണു വിളക്കെടുപ്പ്.

ക്ഷേത്രത്തിന്റെ നാലു ദിക്കിലും 500 മീറ്ററിനുള്ളിലാണു വിജയക്കൊടി നാട്ടുന്ന ക്ഷേത്രങ്ങൾ. നാലും ദേവസ്വം ബോർഡിന്റെ ക്ഷേത്ര ങ്ങളാണ്.