
കഞ്ചാവ് വിത്തുകൾ എത്തിച്ചത് രാജസ്ഥാനിൽ നിന്ന്; കമലേശ്വരത്ത് വാടക വീടിൻ്റെ ടെറസിൽ ഗസറ്റഡ് ഓഫീസർ കഞ്ചാവ് കൃഷി നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് വാടക വീടിന്റെ ടെറസിൽ ഗസറ്റഡ് ഓഫീസർ ജതിൻ കഞ്ചാവ് കൃഷി നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാനിൽ നിന്നാണ് ജതിൻ കഞ്ചാവ് വിത്തുകൾ എത്തിച്ചതെന്ന വിവരമാണ് പുറത്തുവരുന്നത്.
കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് ഓഫീസർമാർക്കും പങ്കില്ലെന്നും ആദ്യമായിട്ടാണ് കഞ്ചാവ് കൃഷി നടത്തുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ ജതിൻ മൊഴി നൽകി.
അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥനാണ് ജതിൻ. കമലേശ്വരത്ത് വീടിന്‍റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഇവിടെ പരിശോധന നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷി നടത്തിയതെന്ന് ജിതിൻ എക്സൈസ് ഉദ്യോഗസ്ഥരോട് ആദ്യം തന്നെ സമ്മതിച്ചിരുന്നു.
Third Eye News Live
0