ബിരിയാണി കഴിച്ചു പുറത്തിറങ്ങി:സെക്കന്റുകള്‍ക്കകം ഒരു മോഷണം,ഉടൻ അറസ്റ്റ്

Spread the love

കൊച്ചി :ഭക്ഷണം കഴിച്ച്‌ മടങ്ങവെ ഹോട്ടലുടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു.എറണാകുളം സ്വദേശി നൗഷാദ് ആണ് പോലീസിന്റെ പിടിയിലായത്.ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി കൗണ്ടറിന് സമീപം ചുറ്റിതിരിഞ്ഞതിനു ശേഷമാണ് മോഷണം നടത്തിയത്.

video
play-sharp-fill

കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ കുഞ്ഞാപ്പൂസ് ബിരിയാണി ഹട്ടിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭക്ഷണം കഴിച്ചിറങ്ങിയ നൗഷാദ് പണം കൊടുത്ത ശേഷം കൗണ്ടറിന് സമീപം ചുറ്റിതിരിഞ്ഞിട്ട്,പതിയെ മേശപ്പുറത്തുണ്ടായിരുന്ന കടയുടമയുടെ ഫോണ്‍ എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു.

പിന്നീട് ഫോണ്‍ നഷ്ടമായത് മനസിലാക്കിയ കടയുടമയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ പെരുമ്പാവൂർ പോലീസിൽ പ്രതിയെ കണ്ടെത്തി.നൗഷാദ് മൊബൈൽ ഫോൺ എടുത്തുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങ ൾ സി സി ടി വി യിൽ പതിഞ്ഞിരുന്നതിന്നാൽ, അത് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പ്രതി പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group