video
play-sharp-fill

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ,തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് സ്വദേശികൾ

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ,തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് സ്വദേശികൾ

Spread the love

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍.കുഞ്ഞിനെ വീഡിയോ കോളിലൂടെ കണ്ടതിനു പിന്നാലെയാണ് ഏറ്റെടുക്കാന്‍ അച്ഛനും അമ്മയും ആഗ്രഹം പ്രകടിപ്പിച്ചത്.ഫെബ്രുവരിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്.

ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള നിധി എന്ന കുഞ്ഞിനെ തേടി രക്ഷിതാക്കള്‍ വരുമെന്ന പ്രതീക്ഷയിലാണ് പൊലീസുകാര്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുഞ്ഞിനെ ഉപേക്ഷിച്ച്‌ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികൾ നാടുവിടുകയായിരുന്നു. ഇവരെ കുറിച്ച്‌ കഴിഞ്ഞ രണ്ട് മാസത്തോളമായി പൊലീസിന് ഒരു വിവരവുമില്ലായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുപോലും നടന്നില്ല.

അതിനിടെയാണ് കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ഓള്‍ ഇന്ത്യ പൊലീസ് ബാറ്റ്മിന്‍ടന്‍ ടൂര്‍ണമെന്റ് നടന്നത്. ഇതില്‍ പങ്കെടുക്കാനെത്തിയ ജാര്‍ഖണ്ഡുകാരായ പൊലീസുകാരോട് ഈ വിവരം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജാര്‍ഖണ്ഡിലെ പോലീസ് മാതാപിതാക്കളെ കണ്ടെത്തിയത്.കുഞ്ഞ് മരിച്ചെന്ന ധാരണയിൽ അച്ഛന്‍ മംഗലേശ്വരും അമ്മ രഞ്ജിതയും റാഞ്ചിക്കടുത്തുള്ള ലോഹാര്‍ഡഗ ഗ്രാമത്തില്‍ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞു ജീവനോടെ ഉണ്ടെന്ന് അറിയിച്ചതോടെയാണ്, ഇരുവരും കുഞ്ഞിനെ ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്. കുഞ്ഞു ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാന്‍ കുഞ്ഞിനെ വീഡിയോ കോളിലൂടെ കാണണമെന്നായി. ഒടുവില്‍ ശിശുക്ഷേമ സമിതി അധ്യക്ഷന്റെ അനുവാദത്തോടെ പൊലീസ് കുഞ്ഞിനെ വീഡിയോ കോളിലൂടെ അച്ഛനമ്മമാര്‍ക്ക് കാണിച്ചുകൊടുത്തു.

കുഞ്ഞിനെ ഏറ്റെടുക്കാന്‍ അച്ഛനമമ്മാര്‍ ഉടന്‍ കേരളത്തിലെത്തുമെന്ന പ്രതീക്ഷിയിലാണ് അന്വേഷണസഘം.എത്തിയില്ലെങ്കില്‍ ജാര്‍ഖണ്ഡില്‍ പോയി ഇരുവരെയും കസ്റ്റിഡിയെലുടുക്കും. നാട്ടിലെത്തി കുഞ്ഞിനെ ഏറ്റുടുക്കാൻ തയ്യാറായാലും ദമ്പതികളുടെ ജീവിത സാഹചര്യം കൂടി കണക്കിലെടുത്തെ കുഞ്ഞിനെ കൈമാറൂ എന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കിയിട്ടുണ്ട്.