
17 ഡോക്ടർമാരെ കണ്ടു :നാലു വായസ്സുക്കാരന്റെ രോഗം കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല, അവസാനം തുണയായത് ചാറ്റ്ജിപിറ്റി
17 ഡോക്ടര്‍മാരെ കണ്ട അമ്മയായ കോട്നിക്ക് തുണയയത് ചാറ്റ്ജിപിറ്റി.ആരോഗ്യ പരിപാലനത്തില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ വലിയ സാധ്യതകളാണ് ഇന്ന് നമുക്ക് മുൻപില്‍ ഉള്ളത്. യുഎസില്‍ നിന്നുള്ള നാലു വയസ്സുകാരൻ അലക്സിന്റെ അസുഖം കണ്ടെത്താൻ 17 ഡോക്ടർമാർ ഉണ്ടായിരുന്ന സാഹചര്യത്തിൽ, ഈ 17 ഡോക്ടർമാർക്കും കുട്ടിയുടെ അപൂർവ രോഗം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ഒടുവില്‍ അലക്സിന്റെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസ്സിലാക്കിയത് ചാറ്റ്ജിപിറ്റി ആണ്.
നേരത്തെ ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിയാതിരുന്ന അസുഖ വിവരം ചാറ്റ്ജിപിറ്റി കണ്ടെത്തിയ ഒരു വാർത്ത വായിച്ചാണ് അലക്സിന്റെ അമ്മയും ചാറ്റ്ജിപിറ്റിയുടെ സഹായം തേടിയത്. ഇടയ്ക്കിടെയുള്ള പല്ലുവേദന, വളർച്ച വൈകല്യം, ബാലൻസ് നഷ്ടമാകല്‍ , പോസ്ചർ അസാധാരണതകള്‍ തുടങ്ങിയ വിചിത്രമായ ലക്ഷണങ്ങള്‍ ആയിരുന്നു അലക്സ് പ്രകടിപ്പിച്ചിരുന്നത്. കുട്ടിയുടെ യഥാർത്ഥ പ്രശ്നം കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിയാതെ വന്നപ്പോള്‍ അമ്മ ഈ ലക്ഷണങ്ങളെ കുറിച്ച് ചാറ്റ്ജിപിറ്റിയില്‍ സംശയങ്ങള്‍ ചോദിച്ചു. അലക്സിന്റെ എംആർഐ സ്കാൻ റിപ്പോർട്ടും കോട്നി ചാറ്റ്ജിപിറ്റിയ്ക്ക് പങ്കുവെച്ചു.ഒടുവില്‍ 17 ഡോക്ടർമാർ പരാജയപ്പെട്ടിടത്ത് ഏതാനും സമയം കൊണ്ട് തന്നെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അലക്സിന്റെ രോഗനിർണയം നടത്തി.
“ടെതേർഡ് കോർഡ് സിൻഡ്രോം” എന്ന സുഷുമ്‌നാ നാഡിയെ ബാധിക്കുന്ന ഒരു അസാധാരണ ന്യൂറോളജിക്കല്‍ അവസ്ഥയാണ് അലക്സിന് എന്നാണ് ചാറ്റ്ജിപിറ്റി ഉത്തരം നല്‍കിയത്. സമാനമായ ലക്ഷണങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പിനെ കുറിച്ചും ചാറ്റ്ജിപിറ്റി അലക്സിന്റെ അമ്മയ്ക്ക് വിവരം നല്‍കി.ഈ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിൻ ചെയ്ത കോട്നി ഇത് അസുഖമുള്ള ഏതാനും കുട്ടികളുടെ മാതാപിതാക്കളുമായി മകന്റെ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. ഈ മാതാപിതാക്കളുടെ കുട്ടികളും അനുഭവിച്ചിരുന്നത് ഏകദേശം ഇതേ ലക്ഷണങ്ങള്‍ ആയിരുന്നു. ഒടുവില്‍ ഇവർ തന്നെ മികച്ച ഒരു ന്യൂറോസർജനെ കുറിച്ച് കോട്നിക്ക് വിവരം നല്‍കി. ഒടുവില്‍ ഈ ന്യൂറോസർജന്റെ ചികിത്സയില്‍ അലക്സിന് നട്ടെല്ലിന് ഒരു ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അലക്സ് ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ് എന്നാണ് കോട്നി വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
