വാഗമണ്ണിലെ വിനോദയാത്ര അവസാന യാത്രയായി; ഈരാറ്റുപേട്ട തീക്കോയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം ; 12 പേരടങ്ങുന്ന സംഘം അപകടത്തിൽപ്പെട്ടത് തിരിച്ച് പോകുമ്പോൾ; പരിക്കേറ്റ 6 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

കോട്ടയം : കോട്ടയം ഈരാറ്റുപേട്ട തീക്കോയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം.

കുമരകം സ്വദേശിനി ധന്യയാണ് മരിച്ചത്. തീക്കോയി വേലത്തുശ്ശേരിയ്ക്ക് സമീപമാണ് ട്രാവലര്‍ മറിഞ്ഞത്.

ബുധനാഴ്ച വൈകുന്നേരം കുമരകത്തുനിന്ന് എത്തിയ 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്ബോഴാണ് ട്രാവലര്‍ അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.