വെറും പത്തു മണിക്കൂർ : പുല്ലുപോലെ പൊളിച്ച് മാറ്റി നാഗമ്പടം പാലം; ചീറ്റിപ്പോയ പടക്കത്തിന്റെ കഥയ്ക്ക് വിട; നാഗമ്പടം റെയിൽവേ മേൽപ്പാലം ഇനി ചരിത്രം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: രണ്ടും ബോംബിന് മുന്നിൽ തോൽക്കാത്ത നാഗമ്പടത്തെ റെയിൽവേ മേൽപ്പാലം ഒടുവിൽ ക്രെയിനിന്റെയും കട്ടറിന്റെയും കരുത്തിന് മുന്നിൽ കീഴടങ്ങി. രണ്ടു ദിവസവും ഡിറ്റനേറ്ററുകളും ചേർന്ന് വീഴ്ത്താൻ ശ്രമിച്ച് പരാജയപ്പെട്ട പാലത്തെ വെറും പത്ത് മണിക്കൂർ കൊണ്ടാണ് അറുത്ത് മുറിച്ച് മാറ്റിയത്.
ശനിയാഴ്ച രാവിലെ ഒൻപതരയോടെ പാലത്തിലെ ആദ്യ ആർച്ച് ബീം അറുത്ത് മാറ്റി റോഡരികിൽ വച്ചു. രാത്രി ഏഴരയോടെ അവസാന ഗർഡറും നീക്കം ചെയ്തു.
വെള്ളിയാഴ്ച അർധരാത്രിയോടെ നിരോധിച്ച കോട്ടയം റൂട്ടിലെ ട്രെയിൻ ഗതാഗതം ശനിയാഴ്ച അർധരാത്രി പുനസ്ഥാപിച്ചേക്കുമെന്നാണ് സൂചന.
വെള്ളിയാഴ്ച രാത്രിയിൽ നാഗമ്പടത്ത് രണ്ട് പടുകൂറ്റൻ ക്രെയിനുകൾ എത്തിച്ചിരുന്നു.


പിന്നാലെ റെയിൽവേ ട്രാക്കിലെ വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റി. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂണുകൾ വച്ച് പാലം താങ്ങി നിർത്തി. പാലത്തിന്റെ ബലം കുറയ്ക്കാൻ ആദ്യം ആർച്ച് ബീമുകൾ പൊളിച്ചു. ശനിയാഴ്ച പുലർച്ചെ ആറിന് ഒരുവശത്തെ ആര്‍ച്ച് പൊളിക്കാൻ തുടങ്ങി. കട്ടർ ഉപയോഗിച്ച് അറത്ത് മാറ്റിയ
ആർച്ച് ക്രെയിനുകളില്‍ നിന്നുള്ള ഇരുമ്പുവടം ഉപയോഗിച്ച് ഉയർത്തി മാറ്റി വച്ചു. രാവിലെ 9.30 നാണ് ആദ്യ ആർച്ച് ബീം അഴിച്ച് മാറ്റിയത്.
പിന്നാലെ മറുഭാഗത്തെ ആര്‍ച്ചും സമാനമായ രീതിയില്‍ മുറിച്ച് ഉച്ചക്ക് 12.50ന് നീക്കി. തുടർന്ന് നിലവിലെ അവസ്ഥയില്‍നിന്ന് ഏതാനും മീറ്റര്‍ ഉയര്‍ത്തിയശേഷം കട്ടര്‍ ഉപയോഗിച്ചാണ് മുറിച്ചത്.  മുറിക്കുന്ന ഭാഗങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിമാറ്റുകയായിരുന്നു. നിശ്ചയിച്ചതിലും വൈകിയാണു ജോലികള്‍ പുരോഗമിച്ചത്. പാലത്തിലെ അവസാന ഗർഡർ രാത്രി ഏഴരയോടെയാണ് അറുത്ത് മാറ്റി താഴെയിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രിത സ്‌ഫേടനത്തിലൂടെ പാലം തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ റെയില്‍വേയുടെ കര്‍ശന നിരീക്ഷണത്തിലാണു പാലം മുറിച്ചുമാറ്റിയത്. മുറിച്ച് മാറ്റിയ ഭാഗങ്ങൾ പാത ഇരട്ടിപ്പിക്കലിന് ഉപയോഗിക്കും.