
കരുത്തുറ്റ തലമുടി നേടാം ! വെളിച്ചെണ്ണയോടൊപ്പം എള്ള് കൂടി ചേര്‍ത്ത് ഇങ്ങനെ ഉപയോഗിക്കൂ
കോട്ടയം: ശിരോചര്‍മത്തില്‍ എണ്ണ പുരട്ടി മസാജ് ചെയ്താല്‍ രക്തപ്രവാഹം വർധിക്കും. ഇത് മുടി വേരുകള്‍ ബലപ്പെടുന്നു അതിലൂടെ കൊഴിച്ചിലും, താരനും മറ്റും കുറയ്ക്കാൻ സാധിക്കും.
ഇതിന് ഏറ്റഫവും അനുഗുണമായത് വെളിച്ചെണ്ണയാണ്. അതിലേയ്ക്ക് തുളസിയില, കരിഞ്ചീരകം, ചെമ്ബരത്തി മൊട്ട് തുടങ്ങിയവ ചേർക്കുന്നത് ഗുണം വർധിപ്പിക്കും. എള്ളും ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്.
ഒമേഗ 3 ഫാറ്റി ആസിഡിൻ്റെ സമ്പന്നമായ ഉറവിടമാണ് എള്ള്. ഇത് തലയോട്ടിയിലേയ്ക്കുള്ള രക്തയോട്ടം വർധിപ്പിക്കും. കൂടാതെ എള്ളില്‍ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകള്‍ മുടിയുടെ എല്ലാവിധ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെളിച്ചെണ്ണയോടൊപ്പം എള്ള് എങ്ങനെ ഉപയോഗിക്കാം
ചേരുവകള്‍
വെളിച്ചെണ്ണ
എള്ള്
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ നന്നായി തിളപ്പിച്ചെടുക്കാം. അതിലേയ്ക്ക് രണ്ട് സ്പൂണ്‍ എള്ള് ചേർത്ത് മാറ്റി വയ്ക്കാം. എണ്ണ തണുത്തതിനു ശേഷം തലയില്‍ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്ബൂ അല്ലെങ്കില്‍ ചെമ്ബരത്തി താളി ഉപയോഗിച്ച് കഴുകി കളയാം.
ധാരാളം ആൻ്റി ഓക്സിഡൻ്റ് സവിശേഷതകള്‍ എള്ളിനുണ്ട്
തലമുടിക്ക് അഴകേകാൻ കരീഞ്ചീരകവും
കരിഞ്ചീരകം എണ്ണ
ഉലുവയും കരിഞ്ചീരകവും തുല്യ അവളിലെടുക്കുക. 250 ഗ്രാം വെളിച്ചെണ്ണ, ആവണക്കെണ്ണ മിശ്രിതമെങ്കില്‍ ഇത് ഓരോ ടേബിള്‍സ്പൂണ്‍ വീതം മതിയാകും വെളിച്ചെണ്ണയില്‍ ആവണക്കെണ്ണ മൂന്നിലൊന്ന് എന്ന അളവില്‍ മതിയാകും. അതായത് മൂന്നു ഭാഗം വെളിച്ചെണ്ണയെടുക്കുമ്ബോള്‍ ഒരു ഭാഗം മാത്രം ആവണക്കെണ്ണ.
കരിഞ്ചീരകവും ഉലുവയും പൊടിയ്ക്കുക. വെളിച്ചെണ്ണ, ആവണക്കെണ്ണ മിശ്രിതം അല്‍പം കറിവേപ്പിലയിട്ട് ചെറുതായി ചൂടാക്കുക. ഇത് കരിഞ്ചീരക മിശ്രിതത്തിന്റെ പൊടിയില്‍ കലര്‍ത്തി ഒരു ഗ്ലാസ് ബോട്ടിലില്‍ ഒഴിച്ച് വായു കടക്കാത്ത രീതിയില്‍ വയ്ക്കാം. ഈ കരിഞ്ചീരക ഓയില്‍ അഞ്ചു ദിവസം വെയിലത്തു വയ്ക്കാം. ദിവസവും രണ്ടു മൂന്നു മണിക്കൂര്‍ നേരം വെയില്‍ കൊള്ളിച്ചാല്‍ മതിയാകും. പിന്നീട് ഇത് അരിച്ചെടുത്ത് മുടിയില്‍ ഉപയോഗിക്കാം.
കരിഞ്ചീരകം ഹെയർമാസ്ക്
കരിഞ്ചീരകം പൊടിച്ചെടുക്കാം. ഇതിലേയ്ക്ക് നെല്ലിക്കാപ്പൊടി, മൈലാഞ്ചി എന്നിവ ചേര്‍ത്തിളക്കണം. തേയില വെള്ളവും ചേര്‍ത്തിളക്കി യോജിപ്പിക്കാം. ശേഷം മുടിയില്‍ പുരട്ടാം. ഇത് ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. മുടി കഴുകാൻ ഷാമ്ബൂ ഉപയോഗിക്കരുത്. പിറ്റേന്ന് ഒലീവ് ഓയില്‍, ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടി പിന്നീട് ഷാംമ്പു ചെയ്തു കഴുകാം. ഇത് തുടര്‍ച്ചയായി 7 ദിവസം ആവര്‍ത്തിയ്ക്കാം.