കോൺഗ്രസ് ആദ്യം കുടുംബ വാഴ്ച്ചയെ എറിഞ്ഞു കളയണം ; രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാത്തത് അത്ഭുതപ്പെടുത്തുന്നു
സ്വന്തംലേഖകൻ
ന്യൂഡൽഹി : ദയനീയ പരാജയം ഏറ്റുവാങ്ങിയിട്ടും രാഹുൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാത്തത് അത്ഭുതപ്പെടുത്തുന്നതായി പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ . ഇന്നത്തെ രാഷ്ട്രീയം കോൺഗ്രസിന് മറ്റൊരു അദ്ധ്യക്ഷനെ ആവശ്യപ്പെടുന്നുണ്ട് .
എന്നാൽ ചിലപ്പോൾ അതിന് കോൺഗ്രസിനു കഴിഞ്ഞില്ലെന്നും വരാം ,രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു . കോൺഗ്രസ് ഈ കുടുംബ വാഴ്ച്ചയെ എറിഞ്ഞു കളയണമെന്നും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദൻ യോഗേന്ദ്ര യാദവിന്റെ ട്വീറ്റിനു മറുപടിയായി അദ്ദേഹം പറഞ്ഞു .
ഇന്ത്യയെ നിലനിർത്താൻ കോൺഗ്രസിനു കഴിയില്ലെന്നും,പാർട്ടി ഇല്ലാതാകുന്നതാണ് നല്ലതെന്നും മുൻ ആം ആദ്മി പാർട്ടി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞിരുന്നു
ബിജെപി യെ പരാജയപ്പെടുത്തി അധികാരത്തിലെത്തി ഇന്ത്യയെ നിലനിർത്താൻ കോൺഗ്രസിനു കഴിയില്ല .പാർട്ടിയെ കാത്തിരിക്കുന്നത് സർവ്വനാശമാണ് . ചരിത്രത്തിൽ പോലും കോൺഗ്രസിനു ഒരു സ്ഥാനവുമുണ്ടാകില്ല . മറ്റ് കക്ഷികളുടെ മുന്നിൽ പോലും തടസ്സമുണ്ടാക്കുന്നത് കോൺഗ്രസാണെന്നും യോഗേന്ദ്ര യാദവ് പ്രതികരിച്ചു .
എക്സിറ്റ് പോളുകൾക്കും മുൻപ് തന്നെ യോഗേന്ദ്ര യാദവ് ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു .