video
play-sharp-fill

ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നവരാണോ നിങ്ങൾ?; എങ്കില്‍ അറിഞ്ഞോളൂ എട്ടിൻ്റെ പണി പുറകെ ഉണ്ട്

ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നവരാണോ നിങ്ങൾ?; എങ്കില്‍ അറിഞ്ഞോളൂ എട്ടിൻ്റെ പണി പുറകെ ഉണ്ട്

Spread the love

നല്ലപോലെ വയറുനിറയെ ഭക്ഷണം കഴിക്കുന്നവരാണ് നമ്മളില്‍ പലരും.
ഭക്ഷണം വയറു നിറച്ച് കഴിച്ച ശേഷം
സുഖായിട്ട് ഒരു ഉറക്കം അത് മലയാളികൾക്ക് നിർബന്ധമാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് എത്രമാത്രം ദോഷകരമാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍, നമ്മള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. പലരും ഇത് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.

എന്നാൽ ഭക്ഷണം കഴിച്ച ഉടനെ തന്നെ ഉറങ്ങാന്‍ കിടക്കുന്നത് അത്ര നല്ല കാര്യമല്ല, പ്രത്യേകിച്ച്‌ രാത്രികാലങ്ങളിൽ. ഒരു കാരണവശാലും വയര്‍ പൂര്‍ണമായി നിറയുന്നതു വരെ രാത്രി ഭക്ഷണം കഴിക്കാൻ പാടില്ല. അത്താഴം എപ്പോഴും മിതമായിരിക്കണം. ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടക്കുമ്ബോള്‍ മെറ്റാബോളിസം മന്ദഗതിയില്‍ ആകുന്നു. വയറു നിറച്ച്‌ ഭക്ഷണം കഴിച്ച്‌ കിടന്നാല്‍ ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ഉറങ്ങുമ്ബോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആകുകയും ആസിഡ് റിഫ്‌ളക്‌സ് കുറയുകയും ചെയ്യുന്നു.

ഭക്ഷണ ശേഷം ഉടന്‍ ഉറങ്ങുന്നത് നിങ്ങളുടെ ദഹന പ്രക്രിയയെ മന്ദഗതിയില്‍ ആക്കുന്നു. നെഞ്ചെരിച്ചില്‍, അസിഡിറ്റി, വയറുവേദന മുതലായവയ്ക്ക് കാരണമാകുന്നു. കൂടതെ ശരീരഭാരം കൂടാനും പൊണ്ണത്തടി, കുടവയര്‍ എന്നിവയ്ക്കും ഇത് കാരണമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം കഴിച്ച് രണ്ടോ മൂന്നോ മണിക്കൂറുകൾക്ക് ശേഷം ഉറങ്ങാൻ ശ്രമിക്കുക. അതോടൊപ്പം ഭക്ഷണ ശേഷം വെള്ളം കുടിക്കുന്നതും അല്‍പ്പം നടക്കുന്നതും വളരെ നല്ലതാണ്.