
സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നദീതീരങ്ങൾ കൈയ്യേറിയുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കുമരകം :നദീതീരങ്ങൾ കൈയ്യേറിയുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
രണ്ടുദിവസമായി നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം കുമരകത്ത് സമാപിച്ചു. .
കോട്ടയം ജില്ലയുടെ വികസന പ്രശ്നങ്ങൾ ഉയർത്തി പ്രത്യേകമായ പ്രചരണ പരിപാടികളും പദയാത്രയും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ പ്രസിഡന്റ് കെ കെ സുരേഷ്കുമാർ അധ്യക്ഷനായിരുന്നു.ജിസ് ജോസഫ് വിഷ്ണു ശശിധരൻ, മഹേഷ് ബാബു, ആർ സനൽകുമാർ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. സ്വാഭാവിക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിൽ നദീതീരങ്ങൾ കൈയ്യേറിയുമുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം
പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാരവാഹികളായി പ്രൊഫ. എം.കെ രാധാകൃഷ്ണൻ പ്രസിഡന്റ്, ഡോ. എം.കെ ബിജു, രശ്മി മാധവ് വൈസ് പ്രസിഡന്റമാർ, വിഷ്ണു
ശശിധരൻ സെക്രട്ടറി കെ.ജയകുമാർ, സുനിത ശ്രീകുമാർ ജോയിന്റ് സെക്രട്ടറിമാർ, ആർ രാജേഷ് ജില്ലാ ഖജാൻജി എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.