play-sharp-fill
ഒരു പെണ്ണിനോട് ഇത്ര കലിപ്പ് എന്തിന്..! ഇതോ സ്ത്രീ സമത്വ കേരളം; ഷാനിമോളെ തോൽപ്പിച്ചത് മുസ്ലീം സ്ത്രീ വിരുദ്ധത; ശബരിമലയിലും ആലപ്പുഴയിലും കണ്ടത് മതത്തിന്റെ സ്ത്രീ വിരുദ്ധ മനോഭാവം; കേരളം ഇനി ചർച്ച ചെയ്യേണ്ടത് മതങ്ങളുടെ സ്ത്രീ വിരുദ്ധത

ഒരു പെണ്ണിനോട് ഇത്ര കലിപ്പ് എന്തിന്..! ഇതോ സ്ത്രീ സമത്വ കേരളം; ഷാനിമോളെ തോൽപ്പിച്ചത് മുസ്ലീം സ്ത്രീ വിരുദ്ധത; ശബരിമലയിലും ആലപ്പുഴയിലും കണ്ടത് മതത്തിന്റെ സ്ത്രീ വിരുദ്ധ മനോഭാവം; കേരളം ഇനി ചർച്ച ചെയ്യേണ്ടത് മതങ്ങളുടെ സ്ത്രീ വിരുദ്ധത

സ്വന്തം ലേഖകൻ

ആലപ്പുഴ: കേരളത്തിലെമ്പാടും യുഡിഎഫ് കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ ആലപ്പുഴ ആടിയുലയാതെ നിന്നത് മതത്തിന്റെ കൊടും ചതിയെ തുടർന്നെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ നടക്കുന്ന ചർച്ചകളാണ് കേരളത്തിൽ ഏക സീറ്റിൽ യുഡിഎഫിന്റെ തോൽവിയ്ക്ക് വഴി വച്ചത് മതത്തിന്റെ അതിപ്രസരമാണെന്ന് തെളിയിക്കുന്നത്. മുസ്ലീം സ്ത്രീ എന്ന സത്വം മാത്രമാണ് അഡ്വ.ഷാനിമോൾ ഉസ്മാൻ എന്ന യുവ വനിതാ നേതാവിന്റെ തോൽവിയ്ക്ക് കാരണമായത് എന്നതാണ് വാദം. മുസ്ലീം സ്ത്രീയും മുസ്ലീം പുരുഷനും നേർക്കുനേർ മത്സരിച്ച ആലപ്പുഴയിൽ ഷാനിമോളെ തോൽപ്പിച്ചത് മുസ്ലീം സമുദായത്തിലെ പരമ്പരാഗത ശക്തികളാണ് എന്ന വാദമാണ് ഉയരുന്നത്. സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനെതിരെ ഹിന്ദു സമൂഹത്തിൽ ശബരിമല കേന്ദ്രീകരിച്ച് നടന്ന സമരത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ മുസ്ലീം സമുഹത്തിൽ ഷാനിമോളുടെ കാര്യത്തിൽ നടന്ന രഹസ്യ നീക്കങ്ങളെന്നാണ് സൂചന.
കോൺഗ്രസിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന ആരോപണം ഉയരുമ്പോഴാണ് ഇത്തവണ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രണ്ട് വനിതകൾക്ക് കോൺഗ്രസ് സീറ്റ് നൽകിയത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റും വിജയ സാധ്യത ഏറെയുള്ളതുമായ ആലപ്പുഴ മണ്ഡലമാണ് ഷാനിമോൾ ഉസ്മാൻ എന്ന യുവ വനിതാ നേതാവിന് കോൺഗ്രസ് നൽകിയത്. കോൺഗ്രസിന്റെ സിറ്റിംങ് സീറ്റായത് കൊണ്ടു തന്നെ ആലപ്പുഴയിൽ വിജയം ഉറപ്പെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നത്.
രണ്ടു മുസ്ലീം സ്ഥാനാർത്ഥികൾ മത്സരിപ്പിച്ചപ്പോൾ ഇവരിൽ സ്വാഭാവികമായും സ്ത്രീ സ്ഥാനാർത്ഥിയെ പിൻതള്ളുന്ന സമീപനമാണ് മുസ്ലീം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗം സ്വീകരിച്ചത്. ഇവർ കൂട്ടത്തോടെ മുസ്ലീം സ്ത്രീയെ പരാജയപ്പെടുത്താൽ വോട്ട് ചെയ്യുകയായിരുന്നുവെന്നാണ് ട്രെൻഡ് വ്യക്താക്കുന്നത്. മറ്റു നിയോജക മണ്ഡലങ്ങളിൽ എല്ലാം മുസ്ലീം സമുദായം ഒറ്റക്കെട്ടായി യുഡിഎഫിന് പിന്നിൽ അണിനിരന്നപ്പോൾ ആലപ്പുഴയിൽ മാത്രം യുഡിഎഫ് പരാജയപ്പെട്ടതിന്റെ കാരണം മതത്തിന്റെ സ്ത്രീ വിരുദ്ധത അല്ലാതെ മറ്റൊന്നുമല്ലെന്ന് ഉറപ്പാണ്.
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനാവില്ലെന്ന തീവ്ര ഹിന്ദുക്കളുടെ നിലപാട് സ്വീകരിച്ചതിന് സമാനമാണ് ഇപ്പോൾ ആലപ്പുഴയിൽ ഷാനിമോൾക്കെതിരെ മുസ്ലീം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗം സ്വീകരിച്ചിരിക്കുന്നത്. ഇത് കടുത്ത മത വിരുദ്ധത തന്നെയാണ്. കഴിവും പാരമ്പര്യവും പ്രവർത്തി പരിചയവുമുള്ള ഒരു യുവ വനിതാ നേതാവിനെ പരാജയപ്പെടുത്താൻ മുസ്ലീം സമുദായം ഒറ്റക്കെട്ടായി പരിശ്രമിച്ചതിനെ മതത്തിന്റെ അതിപ്രസരം എന്നല്ലാതെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ സാധിക്കില്ല.