എടിഎം ഉപയോഗിക്കാനറിയാത്തതിനാല്‍ ബന്ധുവിന്റെ മകനെ ആശ്രയിച്ചു; പണത്തെച്ചൊലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; തിരുവല്ലയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു

Spread the love

പത്തനംതിട്ട: തിരുവല്ല കിഴക്കൻ ഓതറയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു.

ഏറെ നാളായുള്ള സാമ്പത്തിക തർക്കത്തിനൊടുവിലാണ് 34കാരൻ മനോജിനെ ബന്ധുവും അയല്‍വാസിയുമായ രാജൻ കൊലപ്പെടുത്തിയത്.
പരിക്കേറ്റ രാജനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. കിഴക്കൻ ഓതറ സ്വദേശി രാജന്‍റെ വീട്ടില്‍ വെച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ബന്ധുവും അയല്‍വാസിയുമായി മനോജ് കൊല്ലപ്പെട്ടത്. ഇരുവർക്കുമിടയിലെ വൈരാഗ്യത്തിനു കാരണമായി പൊലീസ് പറയുന്ന കാരണം ഇങ്ങനെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജന് ലൈഫ് പദ്ധതിയില്‍ വീടിന് പണം അനുവദിച്ചിരുന്നു. എടിഎം ഉപയോഗം വശമില്ലാത്തതിനാല്‍ മനോജിന്‍റെ മകൻ വഴിയാണ് പണം പിൻവലിച്ചിരുന്നത്. എന്നാല്‍ എട്ടുമാസം മുൻപ് രാജന്‍ അറിയാതെ ഒരു ലക്ഷത്തോളം രൂപ മനോജിന്‍റെ മകൻ കൈക്കലാക്കി. ഇതിന്‍റെ പേരില്‍ തർക്കം നിലനിന്നിരുന്നു.

വീട് പണി പൂർത്തിയാക്കാത്തതിന് കഴിഞ്ഞ ദിവസം രാജന് പഞ്ചായത്ത് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഇതോടെ തർക്കം രൂക്ഷമായി.

ഇന്നലെ രാത്രി മറ്റൊരു സുഹൃത്തിന്‍റെ സാന്നിധ്യത്തില്‍ ഇക്കാര്യം രാജനും മനോജും സംസാരിച്ചു. ഒടുവില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. വെറ്റില ചെല്ലത്തിലിരുന്ന കത്തി എടുത്ത് രാജൻ മനോജിന്‍റെ നെഞ്ചില്‍ കുത്തി
ആശുപത്രിയിലെത്തിച്ചെങ്കിലും മനോജിന്‍റെ ജീവൻ രക്ഷിക്കാനായില്ല. പ്രതി രാജനെ തിരുവല്ല പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അടിപിടിയില്‍ പരിക്കേറ്റതിനാല്‍ കോട്ടയം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി.