video
play-sharp-fill

300 കോടിയുടെ അമരന് ശേഷം ശിവകാര്‍ത്തികേയൻ; മുരുഗദോസിന്റെ ‘മദ്രാസി’ റിലീസ് പ്രഖ്യാപിച്ചു; ചിത്രം സെപ്റ്റംബർ 5ന് തിയറ്ററുകളില്‍ എത്തും

300 കോടിയുടെ അമരന് ശേഷം ശിവകാര്‍ത്തികേയൻ; മുരുഗദോസിന്റെ ‘മദ്രാസി’ റിലീസ് പ്രഖ്യാപിച്ചു; ചിത്രം സെപ്റ്റംബർ 5ന് തിയറ്ററുകളില്‍ എത്തും

Spread the love

കോട്ടയം: തമിഴകത്തിന്റെ സൂപ്പർ താരം ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മദ്രാസിയുടെ റിലീസ് പ്രഖ്യാപിച്ചു.

ചിത്രം സെപ്റ്റംബർ 5ന് തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
എ.ആർ. മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രുക്മിണി വസന്ത് നായികയായി അഭിനയിക്കുന്നു മദ്രാസി, അവരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. “മദ്രാസി ഒരു ആക്ഷൻ ചിത്രമാണ്. ഗജിനിയുടെ മാതൃകയിലായിരിക്കും ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുണ്ട വശങ്ങളുള്ള ഒരു പ്രണയകഥയാണിത്. അവസാന ഷെഡ്യൂള്‍ ഉള്‍പ്പെടെ ഏകദേശം 22 ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ട്. ഏപ്രില്‍ പകുതിയോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് സിനിമയെ കുറിച്ച്‌ നേരത്തെ മുരുഗദേസ് പറഞ്ഞത്.

വിദ്യുത് ജാംവാള്‍ പ്രതിനായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ അനിരുദ്ധ് സംഗീതസംവിധായകനായി എത്തുന്നു.