അടുക്കള ഇങ്ങനെ വൃത്തിയാക്കരുത്; ഇത് ഗുണത്തേക്കാള്‍ ദോഷം ചെയ്യും

Spread the love

കോട്ടയം: അടുക്കള വൃത്തിയായിരിക്കാനാണ് നമ്മള്‍ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാ സമയത്തും അടുക്കള വൃത്തിയാക്കി സൂക്ഷിക്കാൻ കഴിയില്ല.

video
play-sharp-fill

പാചകം ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കും എപ്പോഴും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അടുക്കള അലങ്കോലമായി കിടക്കും. ചില സമയങ്ങളില്‍ നന്നായി കഴുകിയാലും വൃത്തിയാകണമെന്നില്ല. അടുക്കള വൃത്തിയാക്കുന്ന സമയത്ത് നിങ്ങള്‍ ഈ തെറ്റുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ ഗുണത്തേക്കാളും ദോഷമായിരിക്കും ഉണ്ടാവുക.

ബ്ലീച്ച്‌ ഉപയോഗിച്ച്‌ വൃത്തിയാക്കല്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില കുറവും എളുപ്പത്തില്‍ വാങ്ങാൻ കഴിയുന്നതുമായതുകൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും അടുക്കള വൃത്തിയാക്കാൻ ബ്ലീച്ച്‌ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ബ്ലീച്ച്‌ ഉപയോഗിച്ച്‌ അടുക്കള വൃത്തിയാക്കുന്നത് അപകടകരമാണ്. ഇതിന്റെ ഗന്ധം ശ്വസിക്കുന്നത് മനുഷ്യർക്കും വളർത്ത് മൃഗങ്ങള്‍ക്കും ഹാനികരമാണ്. അതിനാല്‍ തന്നെ തന്നെ അടുക്കളയുടെ പ്രതലങ്ങള്‍ ബ്ലീച്ച്‌ ഉപയോഗിച്ച്‌ വൃത്തിയാക്കുന്നത് ഒഴിവാക്കാം.

ഒന്നിലധികം ക്ലീനറുകള്‍

നന്നായി വൃത്തിയാക്കുന്ന ഒരു ക്ലീനർ ഉണ്ടെങ്കില്‍ തന്നെ അടുക്കള വൃത്തിയാക്കാൻ അത് ധാരാളമാണ്. അതിനാല്‍ തന്നെ ഓരോ ഇടവും വൃത്തിയാക്കാൻ വെവ്വേറെ ക്ലീനറുകള്‍ ഉപയോഗിക്കാതെ എല്ലാത്തിനുമായി ഒരു ക്ലീനർ വാങ്ങി ഉപയോഗിക്കാം. ഇത് നിങ്ങളുടെ വൃത്തിയാക്കല്‍ പണി എളുപ്പമാക്കുകയും സമയം ലാഭിക്കാനും സഹായിക്കുന്നു.

സ്പ്രേ ചെയ്ത ഉടനെ വൃത്തിയാക്കരുത്

അടുക്കളയിലെ കൗണ്ടർ ടോപുകളും പ്രതലങ്ങളും സ്പ്രേ ചെയ്ത് എളുപ്പത്തില്‍ വൃത്തിയാക്കാറുണ്ട്. എന്നാല്‍ സ്പ്രേ ചെയ്യുമ്ബോള്‍ പലരും ആവർത്തിക്കുന്ന തെറ്റാണ് സ്പ്രേ ചെയ്ത ഉടനെ തുടച്ച്‌ നീക്കുന്നത്. ഇങ്ങനെ ചെയ്താല്‍ ശരിയായ രീതിയില്‍ വൃത്തിയാകണമെന്നില്ല. അതിനാല്‍ തന്നെ സ്പ്രേ ചെയ്ത് 10 മിനിട്ടോളം അങ്ങനെ തന്നെ വെച്ചതിന് ശേഷം മാത്രം തുടച്ചെടുക്കാൻ ശ്രദ്ധിക്കാം.

വൃത്തിയാക്കുന്ന സ്പോഞ്ച്

സ്പോഞ്ച് ഉപയോഗിച്ചാണ് നമ്മള്‍ പാത്രങ്ങളും അടുക്കള പ്രതലങ്ങളും കഴുകി വൃത്തിയാക്കുന്നത്. എന്നാല്‍ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പോഞ്ചില്‍ എത്രത്തോളം അഴുക്കുണ്ടെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ബാത്റൂം ടോയ്‌ലെറ്റിനെക്കാളും അണുക്കള്‍ സ്പോഞ്ചിലുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ ഓരോ മാസം കൂടുംതോറും പഴയ സ്പോഞ്ച് മാറ്റി പുതിയത് വാങ്ങിക്കേണ്ടതുണ്ട്.