വിദേശത്ത് നഴ്സിംഗ് ജോലി വാഗ്‌ദാനം ചെയ്ത് തട്ടിയത് കോടികള്‍; കോട്ടയം സ്വദേശിനിയായ സുവിശേഷ പ്രവര്‍ത്തക അറസ്റ്റിൽ; പിടികൂടിയത് കൊല്ലം അഞ്ചലില്‍ നിന്ന്

Spread the love

കൊല്ലം: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയ ആള്‍ പിടിയിലായി.

video
play-sharp-fill

നഴ്സിംഗ് ജോലി നല്‍കാമെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
സംഭവത്തില്‍ കോട്ടയം പാമ്പാടി സ്വദേശിനി ജോളി വർഗീസ് ആണ് അറസ്റ്റിലായത്.

കൊല്ലം അഞ്ചലില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുവിശേഷ പ്രവർത്തകയാണ് ജോളി. അഞ്ചല്‍ പൊലീസാണ് ഇവരെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണൂർസ്വദേശികളായ മൂന്നുപേരുടെ പരാതിയിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജോളിയെ പിടികൂടിയത്. കോതമംഗലത്ത് പ്രവർത്തിക്കുന്ന ഒരു ക്രൂട്ടിംഗ് ഏജൻസിയുടെ പേരിലായിരുന്നു തട്ടിപ് നടന്നത്.

ഇതേ കേസില്‍ തന്നെ മുൻപ് ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റർ തോമസ് രാജൻ അറസ്റ്റിലായിരുന്നു. കേസില്‍ രണ്ട് പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട് ഇവർ ഒളിവിലാണ്. വിശദമായ അന്വേഷണം നടന്ന വരികയാണ്.