video
play-sharp-fill

സംസ്ഥാനത്തെ ആദ്യ ഡബിൾ ഡക്കർ ട്രെയിൻ; പാലക്കാട് ഉടൻ സർവീസ് ആരംഭിക്കും

സംസ്ഥാനത്തെ ആദ്യ ഡബിൾ ഡക്കർ ട്രെയിൻ; പാലക്കാട് ഉടൻ സർവീസ് ആരംഭിക്കും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഡബിൾ ഡക്കർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. പാലക്കാട്ടേക്കാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. നിലവിൽ തമിഴ്നാട്ടിൽ രണ്ട് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട് അതിൽ ഒന്നാണ് പാലക്കാട്ടേക്ക് എത്തുന്നത്.

ബാംഗ്ലൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന ഉദയ് എക്സ്പ്രസാണ് പാലക്കാട് സ്റ്റേഷനിലൂടെ പോകുന്നത്. കോയമ്പത്തൂർ പാലക്കാട് റൂട്ടിൽ കഴിഞ്ഞ വർഷം ഏപ്രിൽ 18ന് പരീക്ഷണയോട്ടം നടത്തിയിരുന്നു.

മധുരയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ഡബിള്‍ ഡക്കർ സർവീസ് നടത്താനുള്ള സാദ്ധ്യത ദക്ഷിണ റെയില്‍വേ പരിശോധിക്കുകയും, എന്നാൽ നാഗർകോവില്‍ മുതല്‍ തിരുവനന്തപുരം വരെ ഇരട്ടപാതയില്ലാത്തതിനാല്‍ അത് ഉപേക്ഷിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് റൂട്ടില്‍ പരീക്ഷണ ഓട്ടം നടത്തിയ കെ.എസ്.ആർ. ബെംഗളൂരു ഉദയ് എക്സ്പ്രസ് ആദ്യ എ.സി. ചെയർകാർ ട്രെയിനാണ്. ആകെ 16 കോച്ചുകളാണുള്ളത്. ഒരു ബോഗിയില്‍ 120 സീറ്റുകളാണുള്ളത്.