
ആഘോഷവേളകളിൽ ഓരോ പോസ്റ്റുകളും പ്രത്യക്ഷപ്പെടും.’എനിക്കൊന്നും വിഷുക്കൈനീട്ടം തരാൻ ആരുമില്ല’. ഈ തരത്തിലാണ് പോസ്റ്റുകളുടെ സ്വഭാവം.ഓരോ ആഘോഷവേളകളിലും തട്ടിപ്പുകൾ പുതിയ രൂപത്തിൽ പുറത്തിറങ്ങുന്നത് സ്വഭാവികമാണ്, എന്നാൽ ഇത്തവണത്തെ വിഷുകൈനീട്ടം ചോദിച്ചുള്ള തട്ടിപ്പിന്, കൂട്ടുപിടിച്ചിരിക്കുന്നത് എ ഐ ഇമേജ്, വിഡിയോ ക്രിയേറ്റിങ് ആപ്പുകളെയാണ്.
ആരെയും ആകർഷിക്കുന്ന ചിത്രങ്ങളുള്ള പേജുകൾ, ഫോളോ ചെയ്യുന്നത് ആയിരങ്ങളാണ്. കൃത്യമായ ഇടവേളകളിൽ ജനറേറ്റീവ് എ ഐ ഇമേജ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനാൽ ഫോളോ ചെയ്തവർ കരുതുന്നത് പേജുകൾ യഥാർത്ഥ വ്യക്തികളുടേതാണെന്നാണ്.ഇമേജ് ടു വിഡിയോ ആപ് സഹായത്തോടെ ചെറിയ വിഡിയോകളും ക്രിയേറ്റ് ചെയ്തിടുന്നതോടെ യഥാർഥ വ്യക്തികളെന്ന് വിശ്വാസിച്ചവരും നിരവധിയാണ്.എന്നാൽ തട്ടിപ്പിന്റെ യഥാർഥ തുടക്കം ഇതിനുശേഷമാണ്.
‘എനിക്ക് വിഷുകൈനീട്ടം തരാൻ ആരുമില്ല’ എന്നുള്ളത് ക്യാപ്ഷൻ കൂടി കാണുമ്പോൾ ദയ തോന്നിയ നിരവധി ആളുകൾ കമന്റുകളുമായി എത്തും. “നിങ്ങളുടെ ജിപേ നമ്പർ തരൂ, ഞാൻ ഇപ്പോൾ കൈനീട്ടം തരാം”, “അക്കൗണ്ട് നമ്പർ അയച്ചു തരൂ”… എന്നിങ്ങനെയുള്ള പ്രതികരണങ്ങൾ സാധാരണമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരം കമന്റ് ചെയ്യുന്നവർക്കെല്ലാം ഈ തട്ടിപ്പുകാർ കൃത്യമായി അക്കൗണ്ട് നമ്പറുകൾ ഇൻബോക്സിലൂടെ അയച്ചു കൊടുക്കും. ഇങ്ങനെ കൊടുക്കുന്നതിലൂടെ വലിയ തട്ടിപ്പുകളാണ് നടക്കുന്നത്.ചെറിയ തുകകൾ അയക്കുന്നവർ പോലുമുണ്ട്,അവരെപോലും വെറുതെ വിടാതെയാണ് പണം നേടുന്നത്.ജനറേറ്റീവ് എഐയുടെ സാങ്കേതികവിദ്യയുടെ അജ്ഞത മുതലെടുത്ത് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.