video
play-sharp-fill

‘ആവശ്യമെങ്കിൽ സ്വയം മടങ്ങാൻ സഹായം നൽകും:അനധികൃതമായി യു എസിൽ തങ്ങിയാൽ 86,000 രൂപ വീതം പിഴ, ജയിൽവാസം കടുപ്പിച്ചു:ഡോണള്‍ഡ് ട്രംപ്.

‘ആവശ്യമെങ്കിൽ സ്വയം മടങ്ങാൻ സഹായം നൽകും:അനധികൃതമായി യു എസിൽ തങ്ങിയാൽ 86,000 രൂപ വീതം പിഴ, ജയിൽവാസം കടുപ്പിച്ചു:ഡോണള്‍ഡ് ട്രംപ്.

Spread the love

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടി വീണ്ടും കടുപ്പിച്ച് ഡോണള്‍ഡ് ട്രംപ്.ഭീമമായ പിഴയും ജയില്‍ശിക്ഷയും നല്‍കാനാണ് ട്രംപിന്‍റെ പുതിയ നീക്കം.അനധികൃതമായി യു എസിൽ 30 ദിവസത്തിൽ കൂടുതൽ താങ്ങതെ രാജ്യം വിടുന്നതതാണ് നല്ലതെന്നന്നും അങ്ങനെ ചെയ്യുന്നവർക്ക് യു എസിൽ നിന്നും സമ്പാദിക്കുന്ന പണവും ഒപ്പം കൊണ്ടുപോകാന്‍ കഴിയുമെന്നാണ് വ്യക്തമാക്കുന്നത്.ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ പിഴയും തടവുശിക്ഷയുമുണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

മുന്നറിയിപ്പുകള്‍ ലംഘിച്ചും അനധികൃതമായി തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍ പിടിക്കപ്പെട്ടാൽ നാടുകടത്തുമെന്നും അനധികൃതമായി യു എസിൽ തുടരുന്ന ദിവസത്തിന് 998 ഡോളർ(ഏകദേശം 86,000 രൂപ)എന്ന നിരക്കിൽ പിഴ ഇടക്കുമെന്നും, സ്വയം പോകാമെന്നും സമ്മതിക്കുകയും പോകാതിരിക്കുകയും ചെയ്താൽ ദിവസം 1000-5000 ഡോളർ വരെയെന്ന നിരക്കിൽ പിഴ ഇടക്കുമെന്നും മേലിൽ യു എസിൽ പ്രവേശിക്കുന്നതിനു വിലക്കേർപപ്പെടുത്തുകയും ചെയ്യുമെന്നാണ് മുന്നിറിയുപ്പിൽ പറയുന്നത്.

സ്വയം രാജ്യത്ത് നിന്ന് പുറത്ത് പോകുന്നവര്‍ക്ക് ഭാവിയില്‍ എപ്പോഴെങ്കിലും നിയമപരമായി യുഎസിലേക്ക് കുടിയേറാൻ സാധിക്കുമെന്നും പണമില്ലാത്തതിനാലാണ് രാജ്യത്ത് തങ്ങുന്നതെന്നന്ന് വ്യക്തമാക്കിയാൽ ഫ്ലൈറ്റ് ടിക്കറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാമെന്നും എക്സ് പോസ്റ്റിൽ വിശദിക്കരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, നിലവിലെ മുന്നറിയിപ്പ് എച്ച് വണ്‍ ബി അല്ലെങ്കില്‍ സ്റ്റുഡന്‍റ് വീസ ഉള്ളവര്‍ക്ക് ബാധകമല്ല.എന്നാല്‍ ഭാവിയില്‍ ഇക്കൂട്ടര്‍ അനധികൃതമായി യുഎസില്‍ നില്‍ക്കുന്നത് നടയുകയും ചെയ്യും. എച്ച് വണ്‍ ബി വിസയിൽ ജോലിക്കെത്തുകയും ജോലി നഷ്ടമാവുകയും നിശ്ചിത കാലയളവിൽ യു എസിൽ നിന്ന് മടങ്ങാതിരിക്കുകയയും ചെയ്താൽ കടുത്ത നടപ്പാടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.