video
play-sharp-fill

Friday, May 16, 2025
HomeMainനിങ്ങളുടെ സ്മാർട്ട്ഫോൺ അമിതമായി ചൂടാകുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

നിങ്ങളുടെ സ്മാർട്ട്ഫോൺ അമിതമായി ചൂടാകുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Spread the love

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഫോണ്‍ അമിതമായി ചൂടാകുക എന്നത്. ഏറെ നേരം നീണ്ടുനില്‍ക്കുന്ന ഫോണ്‍കോളോ, ഗെയിമുകളോ, ജിപിഎസ് ഉപയോഗിക്കുമ്പോഴോ ഒക്കെ ഫോണ്‍ ചൂടാകാറുണ്ട്. സ്മാര്‍ട്ട്ഫോണ്‍ അമിതമായി ചൂടാകുന്നത് നിങ്ങളുടെ ഫോണിന്റെ പ്രകടനത്തെ തടസപ്പെടുത്തുകയും കാലക്രമേണ ബാറ്ററിയുടെ ആയുസ് കുറയ്ക്കാനും കാരണമാകും. എന്നാൽ ഫോണ്‍ അമിതമായി ചൂടാകുന്നത് തടയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ മതി.

അതിലൊന്നാണ് നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാത്തിടത്ത് ഫോണ്‍ വെക്കുക എന്നത്. അല്‍പ്പനേരത്തേക്കെങ്കിലും ഫോണ്‍ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നിടത്ത് വെക്കുന്നത് അമിതമായി ഫോൺ ചൂടാകാന്‍ കാരണമാകും. അതുകൊണ്ട് തന്നെ എപ്പോഴും ഫോണ്‍ നേരിട്ട് സൂര്യപ്രകാശം എത്തുന്നിടത്ത് വെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫോണ്‍ ബാഗിലിടുകയോ, തുണികൊണ്ട് പൊതിയുകയോ ചെയ്യാം.

രണ്ടാമത്തേതായി ഉപയോഗിക്കാത്ത ഫീച്ചറുകള്‍ ക്ലോസ് ചെയ്യുക എന്നതാണ്. ബ്ലൂടൂത്ത്, വൈ-ഫൈ, മൊബൈല്‍ ഡാറ്റ, ലൊക്കേഷന്‍ സേവനങ്ങള്‍ തുടങ്ങിയവ വലിയ അളവില്‍ ബാറ്ററി ഉപയോഗിക്കുന്നവയും ഫോണ്‍ ചൂടാകാന്‍ ഇടയാക്കുന്നവയുമാണ്. ഉപയോഗിക്കാത്ത സമയങ്ങളില്‍ ഇവ ഓഫ് ചെയ്തിടുന്നത് ഫോണിന്റെ ചാര്‍ജ് അധികസമയം നില്‍ക്കാനും ചൂടാകാതിരിക്കാനും സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തതായുള്ള ഒരു വഴി ഫോണ്‍ കേസ് മാറ്റുക എന്നതാണ്. ഫോണ്‍ അമിതമായി ചൂടാകുന്നുവെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ഫോണ്‍ കേസ് മാറ്റാം. പിന്നീട് സാധാരണ നിലയിലായതിന് ശേഷം മാത്രം ഫോണ്‍ കേസ് ഇടുന്നതാകും ഉചിതം. ഫോണില്‍ ഓപ്പണ്‍ ചെയ്തിട്ടിട്ടുള്ള ഉപയോഗിക്കാത്ത ആപ്പുകള്‍ ക്ലോസ് ചെയ്യുക വഴിയും ഒരു പരിധി വരെ ഫോൺ ചൂടാകുന്നത് തടയാം. നിരവധി ആപ്പുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കുന്നത് ഫോണിന്റെ പ്രോസസറിന് കൂടുതല്‍ പ്രഷര്‍ നല്‍കും. ഉപയോഗിക്കാത്ത ആപ്പുകള്‍ ബാക്ഗ്രൗണ്ടില്‍ നിന്ന് നീക്കം ചെയ്യുകയാണ് ഇതിനുള്ള പ്രതിവിധി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments