ബെവ്കോ ഔ‍‍ട്ട്ലെറ്റിൽ പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടി ക്യൂവിൽ ; ദൃശ്യങ്ങൾ പുറത്ത് ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

പാലക്കാട്: പാലക്കാട് ബെവ്കോ ഔ‍‍ട്ട്ലെറ്റിൽ പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടി ക്യൂവിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്ലെറ്റിലെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

video
play-sharp-fill

ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ ബന്ധു തയാറായില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. കാഴ്ചയിൽ പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ബന്ധു വരിയിൽ നിർത്തിയത്.

ഇവിടെ മദ്യം വാങ്ങാനെത്തിയവ൪ പക൪ത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നത്. ഇന്ന് വൈകിട്ട് 8 മണിയോടെ നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group