നമ്മുടെ മക്കളെ ചേർത്ത് പിടിക്കാം യുവതലമുറയെ സംരക്ഷിക്കാം ; എസ്ഡിപിഐ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി യുവജന സംഗമം സംഘടിപ്പിച്ചു ; സംഗമം എസ്ഡിപിഐ ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ്‌ പി എ മുഹമ്മദ് സാലി ഉത്ഘാടനം ചെയ്തു

Spread the love

കോട്ടയം : നമ്മുടെ മക്കളെ ചേർത്ത് പിടിക്കാം യുവതലമുറയെ സംരക്ഷിക്കാം എസ്ഡിപിഐ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി യുവജന സംഗമം സംഘടിപ്പിച്ചു.

video
play-sharp-fill

എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുമ്മനം ബ്രാഞ്ച് കമ്മിറ്റി യുവജന സംഗമം നടത്തി ബ്രാഞ്ച് പ്രസിഡന്റ്‌ കെകെ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ച സംഗമം എസ്ഡിപിഐ ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ്‌ പി എ മുഹമ്മദ് സാലി ഉത്ഘാടനം ചെയ്തു.

വിവിധ വിഷയങ്ങളിൽ തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ സെമീമ. വി എസ്, അൽബിലാൽ സലിം എന്നിവർ ക്ലാസ്സ്‌ എടുത്തു. സംഗമത്തിൽ ഹാഷിം കാഞ്ഞിരം അസ്ഹർ മൗലവി, റാഷിദ്, നൗഷാദ്, ഷെമീർ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group