‘വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്’: വിഷു ആശംസയുമായി മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം : മലയാളികൾക്ക് വിഷു ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷു എന്നാൽ ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്താൻ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.

video
play-sharp-fill

നമ്മുടെ നാട് വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണെന്ന് പറഞ്ഞ അദ്ദേഹം, ഇത് അഭിവൃദ്ധിയുടെ ഓർമ്മകളെ പങ്കുവയ്ക്കാൻ ഏവരും ഒത്തുകൂടുന്ന നാളാണെന്നും ചൂണ്ടിക്കാട്ടി.

നമ്മുടെ കാർഷിക സംസ്ക്കാരത്തെ വീണ്ടെടുക്കേണ്ടതിൻ്റെ അനിവാര്യതയെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വർഷത്തെ വിഷു ആഘോഷങ്ങൾ ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതാകട്ടെ എന്ന് പിണറായി വിജയൻ ആശംസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group